മാഗ്വെയ്‌റിനെ 'വില്‍പന'യ്ക്കു വച്ച് യുണൈറ്റഡ്; ആവശ്യം 50 മില്യണ്‍!

മാഗ്വെയ്‌റിനെ 'വില്‍പന'യ്ക്കു വച്ച് യുണൈറ്റഡ്; ആവശ്യം 50 മില്യണ്‍!

ക്ലബ് വിടാന്‍ മാഗ്വെയ്‌റും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി താരം ധാരണയിലെത്തിയതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനും പ്രതിരോധ താരവുമായ ഹാരി മാഗ്വെയ്‌റിനെ വില്‍ക്കാനൊരുങ്ങി ടീം മാനേജ്‌മെന്റ്. 50 മില്യണ്‍ യൂറോയാണ് താരത്തിനു വേണ്ടി യുണൈറ്റഡ് ആവശ്യപ്പെടുന്നത്. എന്നാല്‍ മോശം ഫോമില്‍പ്പെട്ട് ഉഴലുന്ന മാഗ്വെയ്‌റിനു വേണ്ടി ഇത്രയും ഉയര്‍ന്ന തുക ഏതെങ്കിലും ക്ലബ് മുടക്കുമോയെന്ന് കണ്ടറിയണം.

ടീം ഉച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് മാഗ്വെയ്‌റിനെ ഒഴിവാക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചത്. ഇംഗ്ലീഷ് താരത്തെ ഉയര്‍ന്ന തുകയ്ക്ക് വിറ്റ ശേഷം രണ്ട് യുവ സെന്റര്‍ ബാക്കുകളെ സ്വന്തമാക്കുകയാണ് ലക്ഷ്യം. ക്ലബ് വിടാന്‍ മാഗ്വെയ്‌റും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി താരം ധാരണയിലെത്തിയതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019-ലാണ് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് മാഗ്വെയ്ര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു വരവെങ്കിലും യുണൈറ്റഡ് ജഴ്‌സിയില്‍ താരത്തിനു പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. രണ്ടു സീസണുകളായി മോശം ഫോമിലേക്കു വീണ താരത്തെ കഴിഞ്ഞ സീസണില്‍ ആദ്യ ഇലവനില്‍ ഇറക്കിയതു പോലും അപൂര്‍വം അവസരങ്ങളിലാണ്.

നാലു സീസണുകളില്‍ യുണൈറ്റഡിനു വേണ്ടി കളിച്ച താരം ഇതുവരെ ആകെ 118 മത്സരങ്ങളിലാണ് ഇറങ്ങിയത്. നാലു ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ 57 മത്സരങ്ങള്‍ കളിച്ച താരം ഏഴു രാജ്യാന്തര ഗോളുകളും നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in