വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും

വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്‌പെയ്ന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന നാലിലേക്ക് പ്രവേശിച്ചത്. സ്‌പെയ്‌നും സ്വീഡനും തമ്മിലാണ് ആദ്യ സെമിഫൈനല്‍. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും ശനിയാഴ്ചയാണ് ഫൈനല്‍.

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; ഷൂട്ടൗട്ടിനൊടുവില്‍ ആതിഥേയര്‍ സെമിയില്‍

ഇന്ന് ഉച്ചയ്ക്ക്‌ 1.30 ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് ഏദന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ആദ്യ സെമി. സ്‌പെയ്ന്‍ വനിതാലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സെമി കളിക്കുന്നത്. ക്വാര്‍ട്ടറില്‍ 2019 ലെ റണ്ണറപ്പായിരുന്ന നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ സെമി ഫൈനല്‍ പ്രവേശനം നടത്തിയത്. 2003 ലെ റണ്ണറപ്പാണ് സ്വീഡന്‍. കൂടാതെ മൂന്നുതവണ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ജപ്പാനെ മറികടന്നാണ് സ്വീഡന്‍ അവസാന നാലില്‍ ഇടം പിടിച്ചത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത്

നാളെ വൈകിട്ട് 3:30-ന് സിഡ്‌നിയില്‍ ഒളിമ്പിക് പാര്‍ക്ക് സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ആതിഥേയരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. മഞ്ഞപ്പടയുടെ ആദ്യ വനിതാ ലോകകപ്പ് സെമിഫൈനലാണ് ഇത്. കൊളംബിയയെ 2-1 ന് പരാജയപ്പെടുത്തിയാണ് സറീന വിഗ്മാന്റെ ഇംഗ്ലണ്ട് സെമി പ്രവേശനം നടത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത്.

logo
The Fourth
www.thefourthnews.in