സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്

സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്

ഗോലിയാത്ത് ഒരു വ്യക്തിയല്ല മറിച്ച് ഒരു സാഹചര്യമാണ്. 120 വർഷമായി ജർമൻ ബുണ്ടസ്ലീഗ കിരീടം ഇല്ലാത്ത ലെവർകൂസൻ എന്ന ടീമിനെ 'നെവർകൂസൻ' എന്ന് വരെ പരിഹസിച്ചിരുന്ന ഒരു സാഹചര്യം

തിരുവചനത്തിൽ ദാവീദും ഗോലിയാത്തും എന്ന രണ്ടു വ്യക്തികളെ കാണാൻ സാധിക്കും. ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് കാണുന്നത്. സാത്താനു മേൽ യേശു ദേവൻ നേടിയ വിജയത്തിനു മുൻപ് അതിനു സമാനമായി നടന്ന തിന്മക്കുമേൽ നേടിയ നന്മയുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവിശ്വാസികൾ കാണുന്നത്. ജർമനിയിൽ ഇപ്പോൾ വിജയിച്ചുനിൽക്കുന്ന ദാവീദിന്റെ പേര് 'സാബി അലോൺസോ' എന്നാണ്. പക്ഷെ ഗോലിയാത്ത് ഒരു വ്യക്തിയല്ല മറിച്ച് ഒരു സാഹചര്യമാണ്. 120 വർഷമായി ജർമൻ ബുണ്ടസ്ലീഗ കിരീടം ഇല്ലാത്ത ലെവർകൂസൻ എന്ന ടീമിനെ 'നെവർകൂസൻ' എന്ന് വരെ പരിഹസിച്ചിരുന്ന ഒരു സാഹചര്യം.

സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
സിറ്റി വെംബ്ലിക്കില്ല, ഷൂട്ടൗട്ടില്‍ റയല്‍; ആഴ്‌സണലിനെ വീഴ്ത്തി ബയേണും, ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി

11 വർഷമായുള്ള യൂറോപ്പിലെ ഗ്ലാമർ ക്ലബ്ബുകളിൽ ഒന്നായ ബയേൺ മ്യൂണിക്കിന്റെ കുത്തക കൂടിയാണ് അലോൻസോയും പിള്ളേരും തകർത്തെറിഞ്ഞത്

ബുണ്ടസ് ലിഗ ജേതാക്കളായ ലെവർകൂസൻ
ബുണ്ടസ് ലിഗ ജേതാക്കളായ ലെവർകൂസൻ

ലെവർകൂസൻ ബുണ്ടസ് ലിഗ ജേതാക്കളാകുന്നത് ചരിത്രത്തിലാദ്യം. 11 വർഷമായുള്ള യൂറോപ്പിലെ ഗ്ലാമർ ക്ലബ്ബുകളിൽ ഒന്നായ ബയേൺ മ്യൂണിക്കിന്റെ കുത്തക കൂടിയാണ് അലോൻസോയും പിള്ളേരും തകർത്തെറിഞ്ഞത്. ലീഗിലെ 29 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ തോൽവിയറിയാതെ 79 പോയിന്റാണ് ലെവർകൂസൻ നേടിയത്. കഴിഞ്ഞ സീസണിന്റെ പകുതിയിൽ സാബി ലെവർകൂസന്റെ കോച്ചായി ചുമതലയേൽക്കുമ്പോൾ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്നു ക്ലബ്. അതേ ക്ലബിനെ കോച്ചായുള്ള തന്റെ ആദ്യ ഫുൾ സീസണിൽതന്നെ കിരീടാവകാശികളാക്കി മാറ്റാൻ സാബിക്ക് കഴിഞ്ഞു. സ്ഥാനമേറ്റെടുത്ത് രണ്ടാം സീസണിൽ തന്നെ ലെവർകൂസനെ ബുണ്ടസ് ലിഗ ജേതാക്കളാക്കുകമാത്രമല്ല അലോൺസോ ചെയ്തത് സൂപ്പർ താരങ്ങളുടെയൊന്നും പിൻബലമോ, മില്യണുകൾ എറിഞ്ഞുള്ള ഗാംബ്ലിങ്ങോ ഇല്ലാതെ തന്നെ ലീഗിൽ കളിച്ച 29 മത്സരങ്ങളിൽ 25 എണ്ണത്തിലും തന്റെ ടീമിനെ വിജയവഴിയിലെത്തിച്ചു. തോൽവി അറിയാതെയുള്ള പടയോട്ടം ഇപ്പോഴും തുടരുന്നു.

വിഖ്യാത പരിശീലകൻ ജോസി മൗറിഞ്ഞോ താൻ പരിശീലിപ്പിച്ച കളിക്കാരിലെ സാധ്യത കല്പിക്കപ്പെടുന്ന പരിശീലകനെ കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെ മറുപടി പറഞ്ഞു: "I would say Xabi Alonso, his father was a manager so he grew up similar to me, he grew up with a father player, with a father manager. Then he becomes a top player, of course much better than I was with his position on the pitch and knowledge of the game very high," ഒരു പ്രവചന സ്വഭാവമുള്ള നിരീക്ഷണം ആയിരുന്നു അത്.

സാബി അലോന്‍സോ
സാബി അലോന്‍സോ
സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
ജർമ്മൻ ടീമിന് അഡിഡാസ് കമ്പനി വക നാസി ചിഹ്നം! വിവാദമായതോടെ ജേഴ്സി പിൻവലിച്ചു

മൗറിഞ്ഞോ പറഞ്ഞത് പോലെ അലോൻസോയുടെ പിതാവ് പെരിക്കോ അലോൺസോയും അദ്ദേഹത്തെ പോലെ തന്നെ ഒരു കളിക്കാരനും പിന്നീട് പരിശീലകനുമായ താരമാണ്. റിയൽ സൊസീഡാഡ്, ബാഴ്‌സലോണ ക്ലബ്ബ്കളുടെ മിഡ്ഫീൽഡർ ആയിരുന്ന പെരിക്കോ 1982 ലോകകപ്പിൽ സ്പാനിഷ് പടയ്ക്കുവേണ്ടി ബൂട്ടണിഞ്ഞിരുന്നു. അന്താരാഷ്ട്ര-ക്ലബ് ഫുട്ബോളുകളിൽ നിന്നും വിരമിച്ച ശേഷം ടോളോസ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത പെരിക്കോ റിയൽ സൊസീഡാഡ് ഉൾപ്പെടെ 6 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ബാഴ്‌സലോണക്കും, മാഡ്രിഡിനൊപ്പം പൊരുതിനിന്ന് 2002- ൽ റിയൽ സോസിഡാഡ് സ്പാനിഷ് ലാ ലീഗിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ടീമിന്റെ കുന്തമുന ആയത് അലോൺസോ ആണ്

പ്രായം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയായിരുന്നു സാബി അലോൺസോയുടെ ഫുട്ബാൾ ജീവിതം. റയല്‍ സോസിഡാഡില്‍ തന്‍റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച അലോണ്‍സൊ അധികം വൈകാതെ ടീമിന്റെ ക്യാപ്റ്റനായി. ബാഴ്‌സലോണക്കും, മാഡ്രിഡിനൊപ്പം പൊരുതിനിന്ന് 2002- ൽ റിയൽ സോസിഡാഡ് സ്പാനിഷ് ലാ ലീഗിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ടീമിന്റെ കുന്തമുനയായത് അലോൺസോ ആണ്. റാഫേൽ ബെനിറ്റസ് പരിശീലിപ്പിച്ചിരുന്ന ഇംഗ്ലിഷ് ക്ലബ് ലിവർപൂളിലേക്കുള്ള 2004ലെ കൂടുമാറ്റമാണ് അലോൻസോയെ യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

സാബി അലോന്‍സോ
സാബി അലോന്‍സോ
സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
ജർമ്മൻ ടീമിന് അഡിഡാസ് കമ്പനി വക നാസി ചിഹ്നം! വിവാദമായതോടെ ജേഴ്സി പിൻവലിച്ചു

തന്‍റെ ആദ്യ സീസണില്‍ തന്നെ (2005) ലിവര്‍പൂളിനു ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കാന്‍ അലോൻസോയ്ക്ക് സാധിച്ചു. ആ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിവർപൂളിനെന്ന പോലെ അലോൻസോക്കും മറക്കാനാവാത്ത ഫുട്ബോൾ ഓർമയാണ്. 'the Miracle of Istanbul എന്ന് കാൽപ്പന്ത് പണ്ഡിതർ പിന്നീട് വിശേഷിപ്പിച്ച മത്സരത്തിൽ ഡിഡ, കാഫു, മാൽഡിനി, പിർലോ, കാക്ക, ക്രെസ്പോ അടക്കമുള്ള വമ്പന്മാരുടെ എ സി മിലാനെതിരെ മൂന്നു ഗോളിന് പിന്നിട്ടുനിന്ന ശേഷം ലിവർപൂൾ അട്ടിമറി ജയം പിടിച്ചെടുത്തപ്പോൾ നിർണായക ഗോളുകളിൽ ഒന്ന് അലോൺസോയുടെ വകയായിരുന്നു, അതും എണ്ണം പറഞ്ഞ ഫ്രീ കിക്കിലൂടെ. ചാമ്പ്യന്‍സ് ലീഗിനു ശേഷം 2006 - സീസണില്‍ എഫ് എ കപ്പും, കമ്മ്യൂണിറ്റി ഷീല്‍ഡും ലിവർപൂൾ ഷോ കേസ് അലങ്കരിച്ചപ്പോൾ അലോൺസോയുടെ സംഭാവനകൾ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയിരുന്നു.

ജോസ് മൗറിഞ്ഞോ സാബിയെ കുറിച്ചുള്ള തന്റെ നിരീക്ഷണം പൂത്തിയാക്കുന്നത് ഇങ്ങനെയാണ്: "Then he played in Spain in England and in Germany. He was coached by Guardiola at Bayern, by myself and Ancelotti in Real Madrid, by Benitez in Liverpool. So if you put all this together I think Xabi has the conditions to be a very good coach," ലിവർപൂളിൽ നിന്ന് മൌറീഞ്ഞോയ്ക്കു കീഴില്‍ മാഡ്രിഡിലേക്കും, മാഡ്രിഡിൽ നിന്ന് സാക്ഷാൽ പെപ് ഗാഡിയോളയുടെ ബയേൺ മ്യുണിക്കിലേക്കും ചേക്കേറിയപ്പോഴും അലോൺസോ തന്റെ കേളി മികവ് ആവർത്തിച്ചുപോരുകയും കിരീട നേട്ടങ്ങൾ തുടർ കഥയാക്കുകയും ചെയ്തു. രണ്ട് വ്യത്യസ്ത ക്ലബുകൾക്കുവേണ്ടി ചാമ്പ്യൻസ് ട്രോഫി നേടിയ (ലിവർപൂൾ, റിയൽ മാഡ്രിഡ്) നേടിയ സ്പാനിഷ് താരങ്ങളിൽ അലോൻസോയുമുണ്ട്. സ്പെയിൻ ദേശീയ ടീമിന്റെ സുവർണകാലമായിരുന്ന 2008, 2012 വർഷങ്ങളിൽ യൂറോകപ്പും 2010ൽ ലോകകപ്പും നേടുമ്പോഴും അലോൺസോയുടെ സാന്നിധ്യം ടീമിന്റെ ബാക്ബോണായി വർത്തിച്ചിരുന്നു.

ജോസ് മൗറിഞ്ഞോയ്‌ക്കൊപ്പം സാബി അലോന്‍സോ
ജോസ് മൗറിഞ്ഞോയ്‌ക്കൊപ്പം സാബി അലോന്‍സോ
സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയവരില്‍ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരാൾ സാബി അലോൺസോ ആണ്

2010 - ലോകകപ്പിൽ ചാമ്പ്യന്മാരായ സ്പാനിഷ് പടയിലെ എല്ലാ മത്സരങ്ങളിലും ഫസ്റ് ഇലവനിൽ സ്ഥാനമുണ്ടായിരുന്നു അലോൻസോയ്ക്ക്. സാവിക്കും, ബുസ്കറ്റ്സിനും ഒപ്പം മധ്യനിരയിലും, പ്രതിരോധത്തിലും നിറഞ്ഞാടിയ അലോൺസോ ഫൈനലിൽ നെതർലൻഡ്സ് താരത്തിന്റെ ടാക്ലിങ്ങിന് വിധേയമായിട്ടും വേദന കടിച്ചമർത്തിയാണ് മത്സരം പൂർത്തിയാക്കിയത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയവരില്‍ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരാൾ സാബി അലോൺസോ ആണ്.

2010 ലോകകപ്പ് ഫൈനലിലെ സ്പെയിൻ - നെതർലൻഡ്സ് മത്സരം
2010 ലോകകപ്പ് ഫൈനലിലെ സ്പെയിൻ - നെതർലൻഡ്സ് മത്സരം

ഡിഫൻസീവ് കൗണ്ടർ അറ്റാക്കിങ്ങിൽ ഫോക്കസ് ചെയ്തു കൊണ്ട് കളിച്ചിരുന്ന അലോൺസോ കാലത്തിനും, തന്റെ ടീമിന്റെ കേളി ശൈലിക്കൊപ്പവും നിരന്തരം സ്വയം നവീകരിച്ച് കൊണ്ടിരുന്നു

ഇതര ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽനിന്നു വ്യത്യസ്തമായി ശാന്തമായ പ്രകൃതവും അസാധാരണമായ പാസിങ് റേഞ്ചും തന്ത്രപരമായ ഗെയിം റീഡിങ് സെൻസുമായിരുന്നു അലോൺസോയുടെ മുഖമുദ്ര. ഡിഫൻസീവ് കൗണ്ടർ അറ്റാക്കിങ്ങിൽ ഫോക്കസ് ചെയ്ത് കളിച്ചിരുന്ന അലോൺസോ കാലത്തിനും തന്റെ ടീമിന്റെ കേളി ശൈലിക്കൊപ്പവും നിരന്തരം സ്വയം നവീകരിച്ചുകൊണ്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മാനേജറായിരുന്ന റാൾഫ് റാങ്നിക്കിന് (Ralf Rangnick) അടക്കമുള്ള ജർമൻ പരിശീലകർ വികസിപ്പിച്ചെടുത്ത മോഡേൺ ഫുട്ബോളിലെ പ്രധാന തന്ത്രങ്ങളിൽ ഒന്നായ ഗഗൻ പ്രസ്സിങ്, പൊസിഷനാൽ പ്ലേ, അങ്ങനെ ഏതു ഫോർമാറ്റിനും അനുയോജ്യമായി തന്റെ പ്ലേ സ്റ്റൈൽ പരുവപ്പെടുത്താൻ അപാരശേഷി അലോൻസോയ്ക്കുണ്ടായിരുന്നു.

സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
അർജന്റീനയുടെ ടൂല, ബ്രസീലിന്റെ ക്ലോവിസ്; പന്തിനൊപ്പം ഉരുണ്ട 'പന്ത്രണ്ടാമന്മാര്‍'

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്, ഇത്തവണ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി ഒരു മത്സരം പോലും തോൽക്കാതെയാണ് സ്വപ്ന കിരീടം ചൂടിയത്

സാബി അലോൺസോ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷമാണ് ബയേർ ലെവർകുസന്റെ തലവര മാറിയത്. 2022 ഒക്ടോബറിൽ ബയേർ ലെവർകുസന്റെ പരിശീലകനായി ചുമതലയേൽക്കുമ്പോൾ ലെവർകൂസൻ ജർമ്മൻ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്, ഇത്തവണ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി ഒരു മത്സരം പോലും തോൽക്കാതെയാണ് സ്വപ്ന കിരീടം ചൂടിയത്. ആക്രമണ ഫുട്ബോൾ കളിക്കുന്ന, വിജയതൃഷ്ണയുള്ള ടീമുണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞ അലോൺസോ പിന്നീട് അത് യൂറോപ്യൻ കളി മൈതാനങ്ങളിൽ പ്രാവർത്തികമാക്കുന്ന കാഴ്ചയാണ് കണ്ടത്. കളിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നതിനൊപ്പം, അച്ചടക്കമുള്ള ടീമായി ലെവർകൂസനെ മാറ്റാൻ അലോൻസോയ്ക്ക് സാധിച്ചു. തോൽവിയുടെ പടിവാതിലിൽനിന്ന് സ്വപ്നതുല്യമായ ഒട്ടനവധി തിരിച്ചുവരവുകൾ ഈ സീസണിൽ ലെവർകൂസൻ നടത്തിയപ്പോൾ എതിരാളികൾക്കുമേൽ സമ്മർദംചെലുത്തുന്ന, അവസരങ്ങളുണ്ടാക്കിയെടുക്കുന്ന ഒരു പുതിയ ടീമായി അവർ മാറി.

അലോൺസോയിലെ പരിശീലകനെ വിലയിരുത്തിയ കാൽപ്പന്ത് നിരീക്ഷകർ ഏക സ്വരത്തിൽ പറയുന്ന കാര്യം അയാളിലെ കളിക്കാരനെ പലപ്പോഴും ലെവർകൂസൻ എന്ന ടീമിന്റെ പ്ലേയിങ് സ്റ്റൈലിൽ ദർശിക്കാമെന്നാണ്. പൊസഷനിൽ അദ്ദേഹം നൽകുന്ന ഊന്നൽ ലെവർകൂസൻറെ ഓരോ കളികളിലും വ്യക്തമാണ്. ഈ സീസണിൽ ബുണ്ടസ്‌ലിഗയിൽ ഏറ്റവും കൂടുതൽ പാസുകൾ നേടാൻ ശ്രമിക്കുകയും പൂർത്തിയാക്കുകയും ചെയ്ത ടീം ലെവർകൂസനാണ്. അലക്ഷ്യമായതല്ല സ്പെയിനിനും ലിവർപൂളിനും മാഡ്രിഡിനും വേണ്ടി ഒട്ടനവധി തവണ സാബിയുടെ ബൂട്ടിൽ നിന്നും പിറന്ന എതിരാളികൾക്ക് യാതൊരു ക്ലൂവും നൽകാത്ത അളന്നുമുറിച്ച പാസുകൾ ലെവർകൂസൻറെ മധ്യനിരയിൽനിന്നു നിഷ്പ്രയാസം പ്രവഹിച്ചിരുന്നതിനു യൂറോപ്യൻ കാൽപ്പന്ത് മൈതാനങ്ങൾ സാക്ഷി. കൗണ്ടർ അറ്റാക്കുകളിലൂടെ എതിരാളികളെ നിരന്തരം അലോസരപ്പെടുത്തുന്ന ലെവർകൂസൻറെ ശൈലിയിലും ഒരു സാബി ടച്ച് ഉണ്ട്.

സാബി അലോൺസോ; ബയേർ ലെവർകൂസൻറെ രക്ഷകനായ ദാവീദ്
കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?

അടുത്ത സീസണിൽ തങ്ങളുടെ പുതിയ പരിശീലകനെ തേടിയിറങ്ങിയ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്സലോണയു‌ടെയും ലിവർപൂളിന്റെയും മുഴുവൻ ശ്രദ്ധയും സാബി അലോൺസോയെന്ന പരിശീലകനിലായിരുന്നു. എന്നാൽ ഈ വാർത്തകളെക്കുറിച്ച് അലോൺസോ പ്രതികരിച്ചത് താൻ ലെവർകൂസണിൽ തന്നെ തുടരാനാണ് താല്പര്യപ്പെടുന്നതെന്നാണ്. എന്തായാലും അലോൺസോ തന്റെ പടയോട്ടത്തിന് ഒരു തുടക്കം മാത്രമാണ് ഇട്ടിരിക്കുന്നത്. ഒരു സിനിമ ഡയലോഗ് കടം എടുത്താൽ വമ്പൻ സ്രാവുകൾ മുതൽ പരൽ മീനുകൾ വരെ അടരാനിറങ്ങുന്ന ലോക ക്ലബ് ഫുട്ബാളിന്റെ പ്രധാന മത്സരവേദികളിൽ ശാന്തനായി, നിദാന്ത ജാഗ്രതയോടെ ഗെയിം പ്ളാനിനൊത്ത് തന്നെയാണ് തന്റെ കുട്ടികൾ ഗ്രൗണ്ടിൽ ഇറങ്ങിയിരിക്കുന്നത് എന്നുറപ്പിക്കുന്ന സാബി അലോൻസോയെ കാണാൻ സാധിക്കും.

logo
The Fourth
www.thefourthnews.in