ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും: ചരിത്രത്തിലെ തന്നെ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ നാലാമത്

ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും: ചരിത്രത്തിലെ തന്നെ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ നാലാമത്

ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി

പത്തൊൻപതാമത് ഏഷ്യൻ ഗെയിംസ് ഇന്ന് ചൈനയിലെ ഹാങ്ഷൗ നഗരത്തിൽ സമാപിക്കും. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തിയാണ് ഇന്ത്യയുടെ മടക്കം. 107 മെഡലുകൾ നേടി നാലാമതാണ് ഇന്ത്യ. 382 മെഡലുകൾ നേടി ആതിഥേയരായ ചൈന ചാമ്പ്യന്മാരായി. ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്‌ഷൗ ഒളിമ്പിക് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ. ഉദ്ഘടനം പോലെ തന്നെ സമാപനവും ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ചടങ്ങിൽ 2,100-ലധികം കലാകാരന്മാർ പങ്കെടുക്കും. പുരുഷ ഹോക്കി താരം ശ്രീജേഷ് ഇന്ത്യൻ പതാക വഹിക്കും. സമാപന ചടങ്ങ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) വൈകിട്ട് 5:30 ന് ആരംഭിക്കും. ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും ടെലികാസ്റ്റും ഇന്ത്യയിൽ ലഭ്യമാകും.

ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും: ചരിത്രത്തിലെ തന്നെ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ നാലാമത്
ഏഷ്യന്‍ ഗെയിംസ്: പുരുഷന്മാരുടെ കബഡിയിലും ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം

ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ വാരിക്കൂട്ടിയത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഏഴ് സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലവും ഉള്‍പ്പെടെ 22 മെഡല്‍ നേടാന്‍ ഇന്ത്യക്കായി. ഗെയിംസിന്റെ പതിനാലാം ദിനമായ ഇന്നലെ മാത്രം ആറ് സ്വര്‍ണമാണ് ഇന്ത്യ നേടിയത്. 2018ൽ ജക്കാർത്തയിൽ നേടിയ 70 മെഡലുകളാണ് (16 സ്വർണം) ഇന്ത്യയുടെ മുമ്പത്തെ മികച്ച നേട്ടം. ആകെ 655 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘമാണ് ഏഷ്യൻ ഗെയിംസിനായി ചൈനയിൽ എത്തിയത്.

ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും: ചരിത്രത്തിലെ തന്നെ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ നാലാമത്
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് മെഡല്‍ സെഞ്ചുറി, കബഡിയിലും അമ്പെയ്ത്തിലും സ്വര്‍ണം

200 സ്വര്‍ണവും 111 വെള്ളിയും 71 വെങ്കലവും ചൈന നേടി. 51 സ്വര്‍ണവും 66 വെള്ളിയും 69 വെങ്കലവും ഉള്‍പ്പെടെ 186 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ 42 സ്വര്‍ണവും 59 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 190 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 82 ഇനങ്ങളിലായി ഏഷ്യയിലുടനീളമുള്ള 45 രാജ്യങ്ങളിൽ നിന്നുള്ള 12,000-ത്തിലധികം കായികതാരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ഏറ്റുമുട്ടിയത്. 2022 സെപ്റ്റംബറിൽ ചൈന ആതിഥേയത്വം വഹിക്കേണ്ട ഏഷ്യൻ ഗെയിംസ് കോവിഡ് വ്യാപനം മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഇനി 2024ലെ പാരിസ് ഒളിംപിക്‌സിനായുള്ള മുന്നൊരുക്കമാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്.

logo
The Fourth
www.thefourthnews.in