ഉന്നം തെറ്റാതെ ഷൂട്ടിങ് ടീം; ഗെയിംസ് ചരിത്രത്തിലെ റെക്കോഡ് മെഡല്‍ നേട്ടവുമായി മടക്കം

ഉന്നം തെറ്റാതെ ഷൂട്ടിങ് ടീം; ഗെയിംസ് ചരിത്രത്തിലെ റെക്കോഡ് മെഡല്‍ നേട്ടവുമായി മടക്കം

33 അംഗ ഷൂട്ടിങ് ടീമുമായാണ് ഇന്ത്യ ഇത്തവണ ഗെയിംസിനിറങ്ങിയത്

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് വിഭാഗത്തില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യ. 22 മെഡലുകളാണ് ഇത്തവണ ഷൂട്ടിങ് സംഘം സ്വന്തമാക്കിയത്. ഗെയിംസ് ചരിത്രത്തില്‍ തന്നെ ഷൂട്ടിങ്ങില്‍ ഇത്രയും മെഡലുകള്‍ ഇന്ത്യ നേടുന്നത് ആദ്യമായാണ്. 2006 ദോഹ ഏഷ്യന്‍ ഗെയിംസിലെ റെക്കോഡാണ് മറികടന്നത്. അന്ന് 14 മെഡലുകളായിരുന്നു ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. മൂന്ന് സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയായിരുന്നു മെഡലുകള്‍.

33 അംഗ ഷൂട്ടിങ് ടീമുമായാണ് ഇന്ത്യ ഇത്തവണ ഗെയിംസിനിറങ്ങിയത്. 17 പുരുഷന്മാരും 16 വനിതകളും ടീമില്‍ ഉള്‍പ്പെട്ടു. 2018 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത മനു ഭാക്കര്‍, അനീഷ് ഭന്‍വാല, അഖില്‍ ഷിയോറന്‍ എന്നിവര്‍ മാത്രമാണ് ഇപ്രാവശ്യവും സ്ഥാനം നിലനിര്‍ത്തിയത്. ഏഴ് സ്വര്‍ണം, ഒന്‍പത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഹാങ്ഷൂവിലെ 22 മെഡലുകള്‍. ഹാങ്ഷൂവില്‍ ഇന്ത്യയുടെ ആദ്യ മെഡലും ഷൂട്ടിങ്ങിലൂടെയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലായിരുന്നു വെള്ളിനേട്ടം.

ഉന്നം തെറ്റാതെ ഷൂട്ടിങ് ടീം; ഗെയിംസ് ചരിത്രത്തിലെ റെക്കോഡ് മെഡല്‍ നേട്ടവുമായി മടക്കം
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ ഷൂട്ടിങ് ട്രാപ്പ് ടീം ഇനത്തില്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഷൂട്ടിങ്ങിലെ ആദ്യ സ്വര്‍ണം വന്നത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, പുരുഷന്മാരുടെ 50 മീറ്റര്‍ 3 പൊസിഷന്‍ ടീം, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, പുരുഷന്മാരുടെ ട്രാപ് 50 ടീം ഇനം എന്നിവയിലാണ് ഷൂട്ടിങ്ങിലെ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിക്കൊടുത്ത മറ്റ് ഇനങ്ങള്‍.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീം, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍, പുരുഷന്മാരുടെ സ്കീറ്റ്, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍, 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് ടീം, വനിതകളുടെ ട്രാപ് 50 ടീം എന്നിവയാണ് വെള്ളി നേടിയ മറ്റ് ഇനങ്ങള്‍.

logo
The Fourth
www.thefourthnews.in