ഏഷ്യന്‍ ഗെയിംസ്: ദീപിക-ഹരീന്ദര്‍ സഖ്യത്തിലൂടെ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്: ദീപിക-ഹരീന്ദര്‍ സഖ്യത്തിലൂടെ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം

നിലവില്‍ 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലുമായി 83 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം. ഇന്നു നടന്ന സ്‌ക്വാഷ് മിക്‌സഡ് ടീം ഇനത്തില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ സിങ് സഖ്യമാണ് സ്വര്‍ണമണിഞ്ഞത്. ഫൈനലില്‍ മലേഷ്യയെ 11-10, 11-10 എന്ന സ്‌കോറിലാണ് തോല്‍പിച്ചത്. വെറും ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.

നേരത്തെ ഗെയിംസിന്റെ 12-ാം ദിനം സ്വര്‍ണത്തിലൂയൊണ് ഇന്ത്യ തുടങ്ങിയത്. അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ടീം ഇനത്തിലാണ് സ്വര്‍ണം നേടിയത്. ജ്യോതി വെണ്ണം, അദിതി സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 230-229ന് മറികടന്നാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്തവണത്തേത്. നിലവില്‍ 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലുമായി 83 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 174 സ്വര്‍ണവുമായി ചൈനയാണ് ഒന്നാമത്. ജപ്പാന്‍(37), ദക്ഷിണകൊറിയ(37) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in