മീററ്റിലെ കരിമ്പിന്‍ പാടങ്ങളുടെ ഇടവഴിയില്‍ നിന്ന് ഹാങ്ഷൂവിലെ ട്രാക്കിലേക്ക്; പരുളിന്റെ പൊന്നിലേക്കുള്ള യാത്ര

മീററ്റിലെ കരിമ്പിന്‍ പാടങ്ങളുടെ ഇടവഴിയില്‍ നിന്ന് ഹാങ്ഷൂവിലെ ട്രാക്കിലേക്ക്; പരുളിന്റെ പൊന്നിലേക്കുള്ള യാത്ര

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള കര്‍ഷക കുടുംബത്തില്‍ ജനിച്ച പരുളിന്റെ ട്രാക്കിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പിതാവ് കിഷന്‍ലാല്‍ ചൗധരിയുടെ ഒറ്റചോദ്യത്തില്‍ നിന്നായിരുന്നു

ഹാങ്ഷൂവിലെ ട്രാക്കില്‍ വനിതകളുടെ 5000 മീറ്റര്‍ ക്ലൈമാക്സ്. ജപ്പാന്റെ ഹിരോനിക രിരിക സ്വര്‍ണത്തിലേക്കുള്ള യാത്രയിലായിരുന്നു. എന്നാല്‍ അവസാന 50 മീറ്ററില്‍ ഹിരോനികയുടെ ഇടതുവശത്തുകൂടി ഇന്ത്യയുടെ പരുള്‍ ചൗധരിയുടെ അപ്രതീക്ഷിത കുതിപ്പ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ വെള്ളിയിലൊതുങ്ങിയതിന്റെ നിരാശയില്‍ നിന്നുള്ള പരുളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കൂടിയായിരുന്നു 5000 മീറ്റര്‍ സാക്ഷ്യം വഹിച്ചത്. ഗെയിംസിലെ രണ്ടാം മെഡല്‍ നേട്ടത്തോടെ ഏഷ്യയിലെ തന്നെ മധ്യദൂര ഓട്ടക്കാരുടെ മുന്‍പന്തിയിലേക്ക് കൂടി പരുളെത്തി.

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള കര്‍ഷക കുടുംബത്തില്‍ ജനിച്ച പരുളിന്റെ ട്രാക്കിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പിതാവ് കിഷന്‍ലാല്‍ ചൗധരിയുടെ ഒറ്റചോദ്യത്തില്‍ നിന്നായിരുന്നു. അത്ലറ്റിക്സുമായി കുടുംബത്തിലെ ആര്‍ക്കും ബന്ധമില്ലെങ്കിലും സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പരുളിനോട് കിഷന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ചിന്ത തനിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് കിഷന്‍ലാലിന് ഇന്നും അറിയില്ല.

മീററ്റിലെ കരിമ്പിന്‍ പാടങ്ങളുടെ ഇടവഴിയില്‍ നിന്ന് ഹാങ്ഷൂവിലെ ട്രാക്കിലേക്ക്; പരുളിന്റെ പൊന്നിലേക്കുള്ള യാത്ര
ഏഷ്യന്‍ ഗെയിംസ്: പൊന്നണിഞ്ഞ് പരുള്‍; നേട്ടം 5000 മീറ്ററില്‍, 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സലിന് വെള്ളി

പരുള്‍ ആദ്യമായി പങ്കെടുത്തത് സ്കൂള്‍ മീറ്റിലെ 800 മീറ്ററിലായിരുന്നു. സ്കൂള്‍ ചാമ്പ്യനായായിരുന്നു അന്ന് പരുള്‍ ട്രാക്ക് വിട്ടത്. അതിന് മുന്‍പൊരിക്കലും ഓടി പരിശീലിക്കാത്ത പരുള്‍ പിന്നീട് താണ്ടിയ റെക്കോര്‍ഡുകള്‍ എണ്ണിയാല്‍ തീരുന്നതിലും അധികമാണ്. മീററ്റിലെ ഇക്ലൗത ഗ്രാമത്തിലെ വീടിന്റെ മുറികള്‍ ഇന്ന് മെഡലുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പരുളിന്റെ നേട്ടങ്ങള്‍ക്കായി തന്നെ പ്രത്യേക മുറി പണിയണമെന്ന തീരുമാനത്തിലാണ് കിഷന്‍ലാല്‍.

ഗ്രാമത്തിലുള്ളവരുടെ വിമര്‍ശനങ്ങളെ കിഷന്‍ലാല്‍ തട്ടിത്തെറിപ്പിച്ചാണ് പരുളിന്റെ കുതിപ്പിന് ഇന്ധനം പകര്‍ന്നത്. പരുളിന്റെ മെഡല്‍ നേട്ടങ്ങളിലും വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയിരുന്നില്ലെന്ന് കിഷന്‍ ലാല്‍ ഓര്‍ക്കുന്നു. കരിമ്പിന്‍പാടങ്ങളിലൂടെ പ്രധാന റോഡുവരെയോടിയായിരുന്നു പരുളിന്റെ ആദ്യ ഘട്ട പരിശീലനങ്ങളൊക്കെയും. സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യമായിരുന്നു പിന്നീട് താരത്തെ ഓട്ടം തുടരാന്‍ പ്രേരിപ്പിച്ചത്.

മീററ്റിലെ കരിമ്പിന്‍ പാടങ്ങളുടെ ഇടവഴിയില്‍ നിന്ന് ഹാങ്ഷൂവിലെ ട്രാക്കിലേക്ക്; പരുളിന്റെ പൊന്നിലേക്കുള്ള യാത്ര
ഏഷ്യന്‍ ഗെയിംസ്: മിന്നിത്തിളങ്ങി അന്നു; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

കായികമേഖലയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതായിരുന്നു എന്റെ പ്രധാനലക്ഷ്യം. ജോലി നേടി ട്രാക്ക് വിടാമെന്നായിരുന്നു സത്യം പറഞ്ഞാല്‍ എന്റെ ചിന്തയിലുണ്ടായിരുന്നത്. എനിക്ക് മറ്റ് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, പരുള്‍ ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 2015ല്‍ വെസ്റ്റേണ്‍ റെയില്‍വെയില്‍ ജോലിക്ക് കയറിയ പരുള്‍ തന്റെ ആദ്യ ശമ്പളം നല്‍കിയത് മാതാപിതാക്കള്‍ക്കായിരുന്നു. മുംബൈയിലെ താമസവും ടിടിഇയുടെ കോട്ടുമൊന്നും ട്രാക്ക് വിടാന്‍ പരുളിനെ പ്രേരിപ്പിച്ചില്ല.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡയാന എഡുല്‍ജിയാണ് ഓട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉപദേശം പരുളിന് നല്‍കിയത്. ബുഡാപാസ്റ്റില്‍ നടന്ന 2023 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്ത് ഒന്‍പത് മിനുറ്റും 15.31 സെക്കന്‍ഡുമെടുത്താണു പരുള്‍ ഫിനിഷ് ചെയ്തത്. ഏഴ് വര്‍ഷം മുന്‍പത്തെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത പ്രകടനമായിരുന്നു പരുള്‍ ബുഡാപാസ്റ്റില്‍ പുറത്തെടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണിന്ന് പരുള്‍. ബുഡാപാസ്റ്റിലെ മികച്ച സമയം പാരിസ് ഒളിമ്പിക്സിലേക്കുള്ള ടിക്കറ്റുറപ്പിക്കാനും പരുളിനെ സഹായിച്ചു.

logo
The Fourth
www.thefourthnews.in