ഏഷ്യൻ ഗെയിംസ്: ഷൂട്ടിങില്‍ വീണ്ടും സ്വർണം, റെക്കോഡ് നേട്ടത്തോടെ പാലക്

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങില്‍ വീണ്ടും സ്വർണം, റെക്കോഡ് നേട്ടത്തോടെ പാലക്

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലാണ് പാലകിന്റെ റെക്കോഡ് നേട്ടം, ഇതേ വിഭാഗത്തിൽ ഇഷ സിംഗ് വെള്ളിയും നേടി

ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ രണ്ടാമത്തെ സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ ഷൂട്ടിംഗ് ടീം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലാണ് പാലക് സ്വർണം നേടിയത്. ഇതേ വിഭാഗത്തിൽ ഇഷ സിംഗ് വെള്ളിയും നേടി, ഇതോടെ എട്ടു സ്വർണവും 11 വെള്ളിയും 11 വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 30 ആയി ഉയർന്നു. പോയിന്റ് പട്ടികയിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

242.1 പോയിന്റ് നേടി ഗെയിംസ്‌ റെക്കോഡോടെയാണ് പതിനേഴുകാരിയായ പാലകിന്റെ സ്വർണ്ണ നേട്ടം. 2018 മുതലുള്ള ചൈനയുടെ റെക്കോഡാണ് പാലക് മറികടന്നത്. 239.7 പോയിന്റ് സ്വന്തമാക്കിയാണ് ഇഷ സിംഗ് വെള്ളി നേട്ടത്തിലേക്കെത്തിയത്. പാകിസ്താന്റെ തലത് കഷ്മലക്കാണ് വെങ്കലം.

നേരത്തെ, ഇഷ സിംഗ്, പാലക്, ദിവ്യ തടിഗോൾ സുബ്ബരാജു എന്നിവരടങ്ങിയ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, സ്വപ്‌നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങിയ ടീം സ്വർണ്ണവും നേടി.

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങില്‍ വീണ്ടും സ്വർണം, റെക്കോഡ് നേട്ടത്തോടെ പാലക്
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം; നേട്ടം പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം വിഭാഗത്തില്‍

ഷൂട്ടിങ്ങിൽ മാത്രം ഇതുവരെ ആറ് സ്വർണ്ണമാണ് ഇന്ത്യ നേടിയത്, വെള്ളിയും വെങ്കലവുമുൾപ്പടെ ആകെ 17 മെഡലുകളാണ് ഷൂട്ടിംഗ് ടീം നേടിയത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മികച്ച പ്രകടനമാണിത്. 2006ലെ ദോഹ ഗെയിംസിൽ നേടിയ 16 മെഡലുകളുടെ നേട്ടമാണ് ഇത്തവണ മറികടന്നത്.

logo
The Fourth
www.thefourthnews.in