അഭ്യൂഹങ്ങൾക്ക് വിരാമം, ഗംഭീർ തന്നെ പരീശീലകൻ;  പ്രഖ്യാപിച്ച് ബിസിസിഐ

അഭ്യൂഹങ്ങൾക്ക് വിരാമം, ഗംഭീർ തന്നെ പരീശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ കപ്പെടുത്തതിന് പിന്നാലെ ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്ന് മാറുകയായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട് ഗൗതം ഗംഭീര്‍. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി മുൻഇന്ത്യൻ ഓപ്പണർകൂടിയായ ഗംഭീറിനെ തിരഞ്ഞെടുക്കുകയായിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ കപ്പെടുത്തതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമിനോട് വിട പറയുകയായിരുന്നു. ലോകകപ്പിന് ശേഷം കോച്ചായി തുടരില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് കഴിഞ്ഞ മാസം ഗംഭീറിനെയും ഡബ്ല്യു വി രാമനെയും ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സിഎസി) അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്ന് അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നും വിടവാങ്ങിയ ഗംഭീറിനെ ബിസിസിഐ ദേശീയ ടീമിന്റെ കോച്ചായി തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ഗംഭീർ തന്നെയായിരിക്കും കോച്ചായി വരികയെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

അഭ്യൂഹങ്ങൾക്ക് വിരാമം, ഗംഭീർ തന്നെ പരീശീലകൻ;  പ്രഖ്യാപിച്ച് ബിസിസിഐ
സ്പെയിന് തുണയാകുമോ ഓല്‍മൊ ഇഫക്ട്?

ആധുനിക ക്രിക്കറ്റ് അതിവേഗം മാറികൊണ്ടിരിക്കുകയാണെന്നും ഈ മാറ്റത്തെ ഗംഭീര്‍ അടുത്തു നിന്നു വീക്ഷിച്ചിട്ടുണ്ടെന്നും ജയ് ഷാ എക്‌സിൽ കുറിച്ചു. ''പല പ്രതിസന്ധികളും സഹിച്ച് കരിയറിലെ വ്യത്യസ്ത റോളുകളില്‍ മികവ് പുലര്‍ത്തിയ ഗൗതം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്ന മാതൃകാ വ്യക്തിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വിശാലമായ അനുഭവവും ആവേശകരമായ ഈ കോച്ചിങ് കരിയര്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു,'' ജയ് ഷാ എഴുതുന്നു. ശ്രീലങ്കയ്‌ക്കെതിരെയുള്ള വൈറ്റ് ബോള്‍ സീരീസ് മുതല്‍ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ ലഭിക്കുമെന്ന് നേരത്തെ ജയ് ഷാ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in