ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏറ്റവും വലിയ മെഡല്‍ കൊയ്ത്ത്

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏറ്റവും വലിയ മെഡല്‍ കൊയ്ത്ത്

ഇന്ന് ഉച്ച വരെ 73 മെഡല്‍ നേടിയാണ് ഇന്ത്യ ഹാങ്‌സൗവില്‍ വെച്ച് നടക്കുന്ന ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ടീം ഇന്ത്യ. ഗെയിംസ് ചരിത്രത്തിൽ ഏറ്റവും വലിയ മെഡല്‍ കൊയ്ത്താണ് ഇന്ത്യ ചൈനയില്‍ നടത്തിയിരിക്കുന്നത്. 73 മെഡലുകളാണ് ഇന്നു ഉച്ചവരെ ഇന്ത്യ നേടിയിരിക്കുന്നത്. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്.

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏറ്റവും വലിയ മെഡല്‍ കൊയ്ത്ത്
ഏഷ്യൻ ഗെയിംസ്: സ്വര്‍ണം അമ്പെയ്ത് വീഴ്ത്തി ഇന്ത്യ; ജ്യോതി-ഓജസ് സഖ്യത്തിന് മിക്‌സഡ് ഡബിള്‍സില്‍ കിരീടം

ഇന്ന് രാവിലെ നടന്ന കോമ്പൗണ്ട് മിക്‌സഡ് ടീം അമ്പെയ്ത്ത് മത്സരത്തില്‍ ജ്യോതി സുരേഖ വെന്നം-ഓജസ് ഡിയോട്ടാലെ സഖ്യം സ്വര്‍ണം നേടിയതോടെ ജക്കാര്‍ത്തയിലെ റെക്കോര്‍ഡ് ഇന്ത്യ മറിക്കടക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ക്വാഷില്‍ അഭയ് സിങ്ങും അനാഹട്ട് സിങ്ങും മലേഷ്യന്‍ സഖ്യത്തെ തോല്‍പ്പിച്ച് വെങ്കലം നേടിയതോടെ മെഡല്‍ സംഖ്യ 72ലേക്ക് ഉയരുകയായിരുന്നു. പിന്നീട് ബോക്സിങ്ങിൽ വനിതകളുടെ 54-57 കിലോ വിഭാഗത്തിൽ പ്രവീണ്‍ ഹൂഡ വെങ്കലം നേടി

ഇതോടു കൂടി ഇതുവരെ 16 സ്വര്‍ണവും 26 വെള്ളിയും 31 വെങ്കലവുമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ തവണ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും നേടിയാണ് ഇന്ത്യന്‍ ടീം ജക്കാര്‍ത്തയില്‍ നിന്ന് മടങ്ങിയത്. മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെ മെഡലുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 100 മെഡല്‍ എന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യ ചൈനയിലേക്ക് പുറപ്പെട്ടത്. 1951ല്‍ ഏഷ്യന്‍ ഗെയിംസ് ആരംഭിച്ചതിന് ശേഷം 70 മെഡല്‍ കടക്കുന്നത് ഇന്ത്യ ആദ്യമായിട്ടാണ്. 2023 ഗെയിംസിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in