എഷ്യന്‍ ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി, എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് ലോകറെക്കോഡ് തകര്‍ത്ത്

എഷ്യന്‍ ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി, എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് ലോകറെക്കോഡ് തകര്‍ത്ത്

1893.7 പോയിന്റുമായി ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ 1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത് ലോക റെക്കോഡ് തകര്‍ത്ത്.

എഷ്യന്‍ ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി, എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് ലോകറെക്കോഡ് തകര്‍ത്ത്
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ രമിതയ്ക്ക് വെങ്കലം, മെഡല്‍ നേട്ടം അഞ്ചാക്കി ഇന്ത്യ; പുരുഷ ഹോക്കിയിലും തകര്‍പ്പന്‍ ജയം

രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ് രാജ്യത്തിനായി ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയത്.

എഷ്യന്‍ ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി, എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് ലോകറെക്കോഡ് തകര്‍ത്ത്
ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ബാക്കു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ മാസം ചൈന സ്ഥാപിച്ച ലോക റെക്കോര്‍ഡ് സ്‌കോറിനേക്കാള്‍ 0.4 പോയിന്റിനാണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. മൂവരും ചേര്‍ന്ന് 1893.7 പോയിന്റ് നേടി. ഏഷ്യന്‍ റെക്കോര്‍ഡ്, ഗെയിംസ് റെക്കോര്‍ഡ് പട്ടികയില്‍ നിന്നു ഇതോടെ ചൈന പുറത്തായി.

1893.7 പോയിന്റുമായി ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ 1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി. രുദ്രാങ്ക്ഷ്- 632.8, തോമര്‍- 631.6, ദിവ്യാന്‍ഷ് - 629.6 എന്നിങ്ങനെയാണ് പോയിന്റുകള്‍ സ്‌കോര്‍ ചെയ്തത്.

logo
The Fourth
www.thefourthnews.in