ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്താനെ തകർത്ത് കിരീടമുയർത്തി ഇന്ത്യൻ കൗമാരപ്പട

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്താനെ തകർത്ത് കിരീടമുയർത്തി ഇന്ത്യൻ കൗമാരപ്പട

ഒമാനിലെ സലാലയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 2-1 നാണ് ഇന്ത്യയുടെ ജയം

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി സ്വപ്ന ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാര്‍. ഒമാനിലെ സലാലയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 2-1 നാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ കിരീടനേട്ടം. മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറില്‍ അംഗദ് ബിര്‍ സിങും രണ്ടാം ക്വാര്‍ട്ടറില്‍ അരയ്ജീത് സിങ് ഹുണ്ടലുമാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍, പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളെ ചെറുത്തുനിന്ന് ഇന്ത്യ നാലാം കിരീടമുറപ്പിക്കുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറിലാണ് പാകിസ്താന്‍ ഒരു ഗോള്‍ മടക്കിയത്.

ആദ്യ പാദത്തില്‍ ഗോളവസരങ്ങള്‍ കൂടുതല്‍ തുറന്നത് ഇന്ത്യയാണ്. ആദ്യ മിനുറ്റില്‍ തന്നെ ഇന്ത്യയ്ക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. കളിയുടെ 13ാം മിനിറ്റില്‍ അംഗദ് ബിര്‍ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പാകിസ്താനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യയുടെ മുന്നേറ്റമായിരുന്നു.

അധികം വൈകാതെ അരയ്ജീത് സിങ് ഹുണ്ടല്‍ ഇന്ത്യയുടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി. എട്ട് ഗോളുകളോടെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് അരയ്ജീത് സിങ് ഹുണ്ടാല്‍. 20ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. പാകിസ്താന്‍ തുടര്‍ച്ചായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍മൂലം ലക്ഷ്യത്തിലേക്ക് എത്തിയില്ല. രണ്ട് ക്വാര്‍ട്ടറില്‍ നിന്നും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു.

കളിയുടെ 13ാം മിനിറ്റില്‍ അംഗദ് ബിര്‍ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു

മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മോഹിത്തിന്റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പാക് പട പലതവണ ഇന്ത്യന്‍ കോട്ടയിലേക്ക് ഇരച്ചു കയറിയെങ്കിലും മോഹിത്തിന്റെ പ്രതിരോധ മതില്‍ മറികടക്കാന്‍ കഴിഞ്ഞില്ല. 38ാം മിനിറ്റില്‍ അലി ബഷരത്താണ് പാകിസ്താന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. 2004, 2008, 2015 വര്‍ഷങ്ങളില്‍ പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നാലാമത്തെ കിരീടമാണിത്. മൂന്ന് കിരീടങ്ങളുള്ള പാകിസ്താന്റെ അവസാന കിരീട നേട്ടം 27 വര്‍ഷം മുൻപ് 1996 ലായിരുന്നു.

logo
The Fourth
www.thefourthnews.in