മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ  റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്

മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്

4x400 മീറ്റർ റിലേയില്‍ പാരീസ് ഒളിമ്പിക്സ് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍. വേള്‍ഡ് അത്‌ലറ്റിക്‌സ് റിലേസ് രണ്ടാം റൗണ്ട് ഹീറ്റ്സില്‍ രണ്ടാമതായി ഇരുവിഭാഗവും ഫിനിഷ് ചെയ്തതോടെയാണ് യോഗ്യത ഉറപ്പിച്ചത്.

മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവർക്ക് പുറമെ അരോകിയ രാജീവ് എന്നിവർ ഉള്‍പ്പെട്ട പുരുഷ ടീം മൂന്ന് മിനുറ്റ് 3.23 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. രണ്ട് മിനുറ്റ് 59.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം.

മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ  റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റങ് പൂനിയക്ക് സസ്‌പെന്‍ഷന്‍

റുപല്‍ ചൗദരി, എം ആർ പൂവമ്മ, ജ്യോതിക സിരി ദണ്ടി, സുഭ വെങ്കിടേഷന്‍ എന്നിവരടങ്ങിയ വനിത ടീം മൂന്ന് മിനുറ്റിലും 29.35 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ജെമൈക്കയ്ക്കാണ് ഒന്നാം സ്ഥാനം. മൂന്ന് മിനുറ്റ് 28.54 സെക്കന്‍ഡിലാണ് ജെമൈക്കന്‍ ടീം ഓട്ടം പൂർത്തിയാക്കിയത്.

രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവർക്കാണ് യോഗ്യത ലഭിക്കുന്നത്. ആദ്യ റൗണ്ടില്‍ വനിത ടീം അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം ലെഗ് റണ്ണറായ രാജേഷ് രമേഷിന് പരുക്ക് പറ്റിയതിനെ തുടർന്ന് പുരുഷ ടീമിന് ആദ്യ റൗണ്ട് ഓടിത്തീർക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്.

logo
The Fourth
www.thefourthnews.in