വാങ്ക്‌ഡെയില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ്‌ പൂരം; യശ്വസോടെ രാജസ്ഥാന്‍

വാങ്ക്‌ഡെയില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ്‌ പൂരം; യശ്വസോടെ രാജസ്ഥാന്‍

62 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 124 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടീം ടോട്ടലിന്റെ 58 ശതമാനവും പിറന്നത് ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായിരുന്നു.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ബാ്റ്റിങ് പൂരമൊരുക്കി രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശ്വസി ജയ്‌സ്വാള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച ജയ്‌സ്വാളായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. തന്റെ ക്ന്നി ഐ.പി.എല്‍. സെഞ്ചുറി കൂടിയാണ് ജയ്‌സ്വാള്‍ ഇന്നു നേടിയത്.

62 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 124 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടീം ടോട്ടലിന്റെ 58 ശതമാനവും പിറന്നത് ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായിരുന്നു. ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ മുംബൈ ബൗളര്‍മാര്‍ വഴങ്ങിയ 25 എക്‌സ്ട്രാ റണ്ണുകളാണ് രാജസ്ഥാന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ മികച്ച സ്‌കോര്‍.

ഓപ്പണര്‍ ജോസ് ബട്‌ലര്‍(18), നായകന്‍ സഞ്ജു സാംസണ്‍(14), മധ്യനിര താരങ്ങളായ ദേവ്ദത്ത് പടിക്കല്‍(2), ജേസണ്‍ ഹോള്‍ഡര്‍(11), ഷിംറോണ്‍ ഹെറ്റ്മയര്‍(8), ധ്രൂവ് ജൂറല്‍(2) എന്നിവര്‍ പരാജയപ്പെട്ടപ്പോഴോണ് ജയ്‌സ്വാള്‍ ടീമിന്റെ രക്ഷകനായത്. ജയ്‌സ്വാളിന്റെ 124 മാറ്റിനിര്‍ത്തിയാല്‍ മറ്റ് രാജസ്ഥാന്‍ താരങ്ങള്‍ നേടിയത് 63 റണ്‍സാണ്.

മുംബൈയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷദ് ഖാനാണ് അല്‍പമെങ്കിലും മികച്ചു നിന്നത്. രണ്ടു വിക്കറ്റുകളുമായി പീയുഷ് ചൗളയും ഓരോ വിക്കറ്റുകളുമായി ജൊഫ്ര ആര്‍ച്ചര്‍, റിലി മെറിഡിത്ത് എന്നിവരും പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in