പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലഖ്‌നൗ; കൊല്‍ക്കത്തയ്‌ക്കെതിരേ ബാറ്റിങ്

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലഖ്‌നൗ; കൊല്‍ക്കത്തയ്‌ക്കെതിരേ ബാറ്റിങ്

നിര്‍ണായക മത്സരത്തില്‍ രണ്ടു മാറ്റങ്ങളുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ദീപക് ഹൂഡയ്ക്കു പകരം സ്പിന്നര്‍ കരണ്‍ ശര്‍മയും സ്വപ്നില്‍ സിങ്ങിനു പകരം ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതവും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയച്ചു.

നിര്‍ണായക മത്സരത്തില്‍ രണ്ടു മാറ്റങ്ങളുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പകരം സ്പിന്നര്‍ കരണ്‍ ശര്‍മയും സ്വപ്നില്‍ സിങ്ങിനു പകരം ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതവും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്നു ജയം അനിവാര്യമാണ് ഇന്നു ജയിച്ചാല്‍ 17 പോയിന്റുമായി അവര്‍ ആദ്യ നാലില്‍ സ്ഥാനം ഉറപ്പാക്കും. എന്നാല്‍ തോല്‍വി നേരിട്ടാല്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും അവരുടെ മുന്നേറ്റം.

13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ലഖ്‌നൗവിനു പിന്നിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സുമാണ് അവര്‍ക്കു ഭീഷണി ഉയര്‍ത്തുന്നത്. ഇന്നു കൊല്‍ക്കത്തയോടെ ലഖ്‌നൗ തോല്‍ക്കുകയും നാളെ മുംബൈയും ബാംഗ്ലൂരും തങ്ങളുടെ അവസാന മത്സരങ്ങള്‍ ജയിക്കുകയും ചെയ്ത ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്താകും. അതുകൊണ്ടു തന്നെ ജയം മാത്രം ലക്ഷ്യമിട്ടാണ് അവര്‍ ഇറങ്ങുന്നത്.

മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ച കൊല്‍ക്കത്തയ്ക്ക് ഇതു മാനം കാക്കാനുള്ള പോരാട്ടമാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള അവര്‍ക്ക് ഇന്നു ജയിച്ചാലും സാധ്യതകള്‍ ഇല്ല. എന്നാല്‍ അവസാന മത്സരത്തില്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in