പ്ലേഓഫ് ബെര്‍ത്തിനായി പോരാട്ടം; ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു മുംബൈ

പ്ലേഓഫ് ബെര്‍ത്തിനായി പോരാട്ടം; ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു മുംബൈ

ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മുംബൈ മൂന്നാമതും 13 പോയിന്റുമായി ലഖ്‌നൗ നാലാമതുമാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും. ലഖ്‌നൗവിന്റെ തട്ടകമായ ലഖ്‌നൗ ഏക്‌ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മുംബൈ മൂന്നാമതും 13 പോയിന്റുമായി ലഖ്‌നൗ നാലാമതുമാണ്. ഇന്നു ജയിക്കാനായാല്‍ ഇവരിലൊരാള്‍ക്ക് ഏറെക്കുറേ പ്ലേ ഓഫ് ഉറപ്പിക്കാം.

നിര്‍ണായക മത്സരത്തിന് മാറ്റങ്ങളുമായാണ് ഇരുടീമുകകളും ഇറങ്ങിയിരിക്കുന്നത്. മുംബൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ലെഗ് സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയ്ക്കു പകരം ഓഫ് സ്പിന്നര്‍ ഹൃത്വിക് ഷോക്കീന്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. ബാറ്റിങ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.

മറുവശത്ത് ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണികളുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. നാലു മാറ്റങ്ങളാണ് നിരയിലുള്ളത്. ഓപ്പണര്‍ കൈല്‍ മേയേഴ്‌സ്, പേസര്‍ ആവേശ് ഖാന്‍, യാഷ് താക്കൂര്‍, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ പുറത്തുപോയപ്പോള്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, പേസര്‍മാരായ നവീന്‍ ഉള്‍ ഹഖ്, സ്വപ്നില്‍ സിങ് എന്നിവര്‍ തിരിച്ചെത്തി.

logo
The Fourth
www.thefourthnews.in