പ്രതീക്ഷയോടെ രാജസ്ഥാന്‍; പഞ്ചാബിനെതിരേ ആദ്യം ഫീല്‍ഡിങ്

പ്രതീക്ഷയോടെ രാജസ്ഥാന്‍; പഞ്ചാബിനെതിരേ ആദ്യം ഫീല്‍ഡിങ്

നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് സാധ്യത ഏറെക്കുറേ അസ്തമിച്ച രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും പ്രതീക്ഷയുടെ നുറുങ്ങുവെട്ടത്തില്‍ ഇന്നു നേര്‍ക്കുനേര്‍. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ ആറാമതും പഞ്ചാബ് എട്ടാമതുമാണ്. ഇരുവര്‍ക്കും ഇന്നു ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. ഇരുവര്‍ക്കും വന്‍ ജയം നേടിയാലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ തോല്‍വി കൂടി വേണം സാധ്യത നിലനിര്‍ത്താന്‍.

നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ചുമലിലേറ്റ പരുക്കാണ് അശ്വിന് തിരിച്ചടിയായത്. പകരം ആദം സാംപ ടീമില്‍ ഇടംപിടിച്ചപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന പേസര്‍ ട്രെന്റ് ബോള്‍ട്ട് തിരിച്ചെത്തി. അതേസമയം പഞ്ചാബ് നിരയില്‍ മാറ്റങ്ങളില്ല.

ടീം സ്‌ക്വാഡ്:-

പഞ്ചാബ് കിങ്‌സ്:- ശിഖര്‍ ധവാന്‍, അഥര്‍വ തായ്‌ഡെ, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിങ്.

രാജസ്ഥാന്‍ റോയല്‍സ്:- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റയാന്‍ പരാഗ്, ആദം സാംപ, ട്രെന്റ് ബോള്‍ട്ട്, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചഹാല്‍.

logo
The Fourth
www.thefourthnews.in