ടോസ് ടൈറ്റന്‍സിന്; സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയച്ചു

ടോസ് ടൈറ്റന്‍സിന്; സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയച്ചു

ഒരു മാറ്റവുമായാണ് ടൈറ്റന്‍സിന് ഇന്നിറങ്ങുന്നത്. പേസര്‍ യഷ് ദയാലിനു പകരം ദര്‍ശന്‍ നല്‍കണ്ഡെ ഇലവനില്‍ ഇടംപിടിച്ചു. അതേസമയം ക്യാപിറ്റല്‍സിനെതിരേ വിജയം നേടിയ ഇലവനെ നിലനിര്‍ത്തിയാണ് ചെന്നൈ ഇറങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഒരു മാറ്റവുമായാണ് ടൈറ്റന്‍സിന് ഇന്നിറങ്ങുന്നത്. പേസര്‍ യഷ് ദയാലിനു പകരം മറ്റൊരു പേസര്‍ ദര്‍ശന്‍ നല്‍കണ്ഡെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വിജയം നേടിയ ഇലവനെ നിലനിര്‍ത്തയാണ് സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്.

ലീഗ് റൗണ്ടില്‍ 14-ല്‍ 10 മത്സരങ്ങളും ജയിച്ച് ഒന്നാമന്മാരായാണ് ചെന്നൈ ടൈറ്റന്‍സ് പ്ലേ ഓഫില്‍ കടന്നത്. സൂപ്പര്‍ കിങ്‌സാകട്ടെ എട്ടു ജയമടക്കം 17 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായും. ഇന്നു ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കടക്കുമ്പോള്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനല്‍ ബര്‍ത്ത് നേടാന്‍ ഒരവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമുമായി ക്വാളിഫയര്‍ രണ്ട് കളിച്ചു വേണം അവര്‍ അകത്തോ പുറത്തോ എന്ന് തീരുമാനിക്കാന്‍.

ഐ.പി.എല്‍ ചരിം്ര പരിശോധിച്ചാല്‍ ചെന്നൈയ്ക്കു മേല്‍ ഗുജാത്തിന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ടൈറ്റന്‍സിനായിരുന്നു. ഇതുവരെ മൂന്നു തവണയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. മൂന്നിലും ധോണിപ്പടയെ തുരത്താന്‍ ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. ആ പ്രകടനം ആവര്‍ത്തിക്കാനാണ് ടൈറ്റന്‍സ് ലക്ഷ്യമിടുന്നത്.

അതേസമയം സ്വന്തം തട്ടകത്തിലാണ് മത്സരം നടക്കുന്നതെന്നത് സൂപ്പര്‍ കിങ്‌സിന് ആത്മവിശ്വാസം പകരുന്നു. മികച്ച റെക്കോഡാണ് സൂപ്പര്‍ കിങ്‌സ് ചെപ്പോക്കിലുള്ളത്. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ 61 മത്സരങ്ങളാണ് അവര്‍ ഇവിടെ കളിച്ചത്. അതില്‍ 43-ലും ജയിക്കാനായപ്പോള്‍ വെറും 18 എണ്ണത്തില്‍ മാത്രമാണ് തോറ്റത്. അതേസമയം ഈ സീസണില്‍ ഇവിടെ ഏഴു മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ ചെന്നൈ ജയിച്ചപ്പോള്‍ മൂന്നെണ്ണം കൈവിട്ടു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in