കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ എഫ്സി

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ എഫ്സി

ആദ്യ പകുതി അവസാനിക്കുമ്പോൾ 2-3 ചെന്നൈയോട് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്, തുടർന്ന് 59 -ാം മിനിട്ടിൽ ഡിമിട്രിയോസ് ഡയമൻ്റകോസിലൂടെയാണ് സമനില ഗോൾ നേടുന്നത്

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് ചെന്നൈയിൻ എഫ്സി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മൈതാനത്ത് ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ച ചെന്നൈയിൻ എഫ്സി 3-3 നാണ് കേരളത്തെ പിടിച്ചുകെട്ടിയത്. സമനില വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കേരളം ബ്ലാസ്റ്റേഴ്‌സ്. ഒന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കാന്‍ ചെന്നൈ താരങ്ങൾക്ക് കഴിഞ്ഞു. ആവേശകരമായി തുടർന്ന മത്സരത്തിൽ ഇടക്കൊന്ന് പതറിയെങ്കിലും ബ്ലാസ്റ്റഴ്സ് കൃത്യ സമയങ്ങളിൽ തിരിച്ചടിച്ചാണ് ചെന്നൈയുമായുള്ള സമനില ഉറപ്പാക്കിയത്.

ഒന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കാന്‍ ചെന്നൈ താരങ്ങൾക്ക് കഴിഞ്ഞു.

ആദ്യ പകുതി അവസാനിക്കുമ്പോൾ 2-3 പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്, തുടർന്ന് 59 -ാം മിനിട്ടിൽ ഡിമിട്രിയോസ് ഡയമൻ്റകോസിലൂടെയാണ് സമനില ഗോൾ നേടുന്നത്. തുടർന്ന് വിജയ ഗോൾ നേടാൻ ഇരു ടീമുകളും വാശിയോടെ പോരാടിയെങ്കിലും ആർക്കും വല ചലിപ്പിക്കാനായില്ല.

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ എഫ്സി
ISL: കൊച്ചിയില്‍ അഞ്ചാം ജയം, ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

കൊച്ചിയിൽ നടന്ന ആവേശ മത്സരത്തിൽ ചെന്നൈയിൻ എഫ് സി താരം റഹിം അലിയാണ് ആദ്യ ഗോൾ നേടുന്നത്. തുടർന്ന്, പതിനൊന്നാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ഡിമിട്രിയോസ് ഡയമൻ്റകോസ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടുന്നതോടെ മത്സരം ആവേശത്തിലായി. എന്നാൽ രണ്ട് മിനിറ്റിനകം തന്നെ ചെന്നി മറുപടി ഗോൾ നേടുകയും ആർത്തിരമ്പിയ മഞ്ഞപ്പടയെ വീണ്ടും നിശ്ശബ്ദരാക്കുകയും ചെയ്തു.

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍ എഫ്സി
ISL: കൊച്ചിയില്‍ അഞ്ചാം ജയം, ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

പ്രതിരോധത്തിൽ മങ്ങിതുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും കളിയിലേക്ക് തിരിച്ചെത്തിക്കുന്നത് ജോർദന്റെ 24 -ാം മിനിറ്റിലെ മറുപടി ഗോളായിരുന്നു. രണ്ടാം പകുതി അവസാനിക്കും മുൻപ് തന്നെ ചെന്നൈ വീണ്ടും ഗോൾവല ചലിപ്പിച്ചു. രണ്ടാം പകുതിയിൽ സമനില ഗോളിനായി പൊരുതിയ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ദയമാന്റകോസ് ചെന്നൈയുടെ വലകുലുക്കിയത്തോടെ അപരാജിത കുതിപ്പ് തുടർന്ന ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്‌സിയെ സമനിലയിൽ തളയ്ക്കാൻ സാധിച്ചു.

8 കളികളിൽ നിന്ന് 17 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഒന്നാമതാണ്. 16 പോയിന്‍റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്.

logo
The Fourth
www.thefourthnews.in