ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തീവ്രവാദ ആക്രമണഭീഷണി, സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ച് ഐഎസ്
Emrah Gurel

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തീവ്രവാദ ആക്രമണഭീഷണി, സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ച് ഐഎസ്

സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള മെസേജാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന് തീവ്രവാദ ആക്രമണ ഭീഷണി. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന നാല് സ്റ്റേഡിയങ്ങള്‍ക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ക് ഡെസ് പ്രിന്‍സസ്, സാന്റിയാഗോ ബെര്‍ണാബ്യു, മെട്രോപൊളിറ്റന്‍, എമിറേറ്റ്‌സ് സ്റ്റേഡിയങ്ങള്‍ക്കു നേരെ ആക്രണം നടത്തുമെന്ന് ഐഎസ്‌ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള മെസ്സേജാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. 'എല്ലാവരേയും വകവരുത്തുമെന്നും' സന്ദേശത്തില്‍ പറയുന്നു.

ഐഎസ് സന്ദേശം പുറത്തുവന്നതിനു പിന്നാലെ, സ്റ്റേഡിയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അധിക സുരക്ഷാ ജീവനക്കാരെ സ്റ്റേഡിയങ്ങളില്‍ വിന്യസിച്ചു. പരിശോധനയും കര്‍ശനമാക്കി. മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ സുരക്ഷാ നടപടികളോട് സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് ആരാധകരുളള ഏറ്റവും വലിയ ക്ലബ് ലീഗുകളിലൊന്നാണ് യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്.

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തീവ്രവാദ ആക്രമണഭീഷണി, സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ച് ഐഎസ്
IPL 2024| ചെന്നൈക്ക് റുതുരാജ വിജയം; കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി

മാര്‍ച്ച് 22-ന് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന ആക്രണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു. ഇതാണ് ഐഎസ് അവസാനം നടത്തിയ ആക്രമണം.

അതേസമയം, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 14 തവണ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡാണ് എതിരാളികള്‍.

logo
The Fourth
www.thefourthnews.in