ഒടുവില്‍ ആ പ്രഖ്യാപനം; പിഎസ് ജി വിടുന്നതായി എംബാപ്പെ

ഒടുവില്‍ ആ പ്രഖ്യാപനം; പിഎസ് ജി വിടുന്നതായി എംബാപ്പെ

255 ഗോളുകളുമായി പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച സ്‌കോററായ എംബാപ്പെ, തൻ്റെ അവസാന ഹോം മത്സരം പാർക് ഡെസ് പ്രിൻസസിൽ ഞായറാഴ്ച ടൂലൂസിനെതിരെയാണ് കളിക്കുക

ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു. എംബാപ്പെ ക്ലബ് വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരിയില്‍ പുറത്തുവന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് താരം സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ പ്രഖ്യാപനം. 2023-24 സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുന്ന താരം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന.

"പാരീസ് സെൻ്റ് ജെർമെയ്‌നിലെ കരാർ നീട്ടുന്നില്ല. ക്ലബ്ബിനൊപ്പമുള്ള യാത്ര ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കും. ഞായറാഴ്ചയായിരിക്കും ക്ലബ്ബിന് വേണ്ടിയുള്ള അവസാന മാച്ച്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ പിഎസ്ജിയിൽ കളിക്കാൻ സാധിച്ചു. ഒരു ക്ലബിന് വേണ്ടിയുള്ള എന്റെ ആദ്യ അനുഭവം സമ്മർദങ്ങൾ നിറഞ്ഞതായിരുന്നു. ആ യാത്രയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ചില ചാമ്പ്യന്മാരെയും ഒരുപാട് ആളുകളെയും കണ്ടുമുട്ടി. പ്രതാപവും ഒപ്പം പിഴവുകളും കൂടി, ഒരു കളിക്കാരനായും മനുഷ്യനായും വളരാൻ കഴിഞ്ഞു" സമൂഹമാധ്യമത്തിൽ പങ്കുവച്ച എംബാപ്പെ വിഡിയോയിൽ പറഞ്ഞു.

ഒടുവില്‍ ആ പ്രഖ്യാപനം; പിഎസ് ജി വിടുന്നതായി എംബാപ്പെ
എംബാപ്പെ റയൽ മാഡ്രിഡിലേക്കോ? അൽ ഹിലാലിന്റെ ഓഫർ തള്ളിയതായി റിപ്പോർട്ട്

തൻ്റെ കരിയറിലെ അടുത്ത ഘട്ടത്തിനായി രാജ്യം വിടാൻ ആലോചിക്കുന്നതായി ഫ്രഞ്ച് താരം വീഡിയോയിൽ സൂചന നൽകുന്നുണ്ട്. സ്വന്തം രാജ്യം വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ആവശ്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി സ്പാനിഷ് വമ്പന്മാരുടെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാൽ വൻ തുക മുടക്കി ടീമിലെത്തിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിലൂടെ വിട്ടുനൽകാൻ പി എസ് ജി തയാറാക്കാൻ സാധ്യതയില്ല.

2021 ഓഗസ്റ്റിൽ റയൽ മാഡ്രിഡിൽനിന്ന് എംബാപ്പെയ്‌ക്കുള്ള 220 മില്യൺ യൂറോ ഓഫർ പിഎസ്‌ജി നിരസിച്ചിരുന്നു. തുടർന്നാണ് മൂന്ന് വർഷത്തേക്ക് കൂടി താരം കരാർ നീട്ടിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സൗദി ക്ലബ് അൽ ഹിലാലിൽനിന്ന് 300 മില്യൺ യൂറോയുടെ ഓഫർ പി എസ് ജി സ്വീകരിച്ചെങ്കിലും എംബാപ്പെ നിരസിക്കുകയായിരുന്നു.

255 ഗോളുകളുമായി പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച സ്‌കോററായ എംബാപ്പെ, തൻ്റെ അവസാന ഹോം മത്സരം പാർക് ഡെസ് പ്രിൻസസിൽ ഞായറാഴ്ച ടൂലൂസിനെതിരെയാണ് കളിക്കുക. എംബാപ്പെയുടെ അവസാന പിഎസ്ജി ഗെയിം മേയ് 25ന് ലില്ലെയിൽ ലിയോണിനെതിരായ ഫ്രഞ്ച് കപ്പ് ഫൈനലായിരിക്കും. ആദ്യ ക്ലബ് മൊണാക്കോയിൽനിന്ന് 2018ലാണ് 166 മില്യൺ പൗണ്ടിന്റെ ലോണിൽ പി എസ് ജിയിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in