മൊണാക്കോ ഗ്രാൻഡ് പ്രി സ്വന്തമാക്കി മാക്സ് വെസ്റ്റാപ്പൺ

മൊണാക്കോ ഗ്രാൻഡ് പ്രി സ്വന്തമാക്കി മാക്സ് വെസ്റ്റാപ്പൺ

വെസ്റ്റാപ്പന്റെ കരിയറിലെ 39-ാമത്തെ വിജയം കൂടിയാണ് മൊണാക്കോയിലേത്.

മൊണാക്കോ ഗ്രാൻഡ് പ്രിയിൽ വിജയ കിരീടം ചൂടി മാക്സ് വെസ്റ്റാപ്പൺ. റെഡ് ബുൾ ഡ്രൈവർ ഫെർണാണ്ടോ അലോൺസോയെ വെറും 0.084 സെക്കൻഡ് വ്യത്യാസത്തില്‍ തോൽപിച്ചാണ് വെസ്റ്റാപ്പൺ ഒന്നാമതായി ഫിനിഷ് ചെയ്തത്. ആൽപൈനിന്റെ എസ്തബാൻ ഓക്കോൺ മൂന്നാമതായും, മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടണും ജോർജ് വില്യം റസ്സലും നാലും അഞ്ചും സ്ഥാനങ്ങളിലായും ഫിനിഷ് ചെയ്തു.

വെസ്റ്റാപ്പന്റെ കരിയറിലെ 39-ാമത്തെ വിജയം കൂടിയാണ് മൊണാക്കോയിലേത്. തുടക്കം മുതൽ അവസാനം വരെ ലീഡ് ചെയ്ത വെസ്റ്റാപ്പണ്‍ സീസണിലെ നാലാം ജയമാണ് നേടിയത്. ആറ് എഫ് വൺ ഗ്രാൻഡ് പ്രികളിലെ വിജയിയായ സെർജിയോ പെരസ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായതിന് ശേഷവും വീണ്ടും ശക്തമായ തിരിച്ചു വരവിലൂടെ 16-ാം സ്ഥാനം കരസ്ഥമാക്കി.

logo
The Fourth
www.thefourthnews.in