മെറ്റ്‌ലൈഫ് സ്റ്റേഡിയം
മെറ്റ്‌ലൈഫ് സ്റ്റേഡിയം

2026 ഫിഫ ലോകകപ്പ്: കലാശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയം

ജൂലൈ 19നാണ് ലോകകപ്പ് ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്.

2026 ഫിഫ ലോകകപ്പിന്റെ ഫൈനലിന് ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷിയാകും. ജൂലൈ 19നാണ് ലോകകപ്പ് ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് ആവേശപ്പോരാട്ടത്തിനായി കളിക്കളത്തിലേക്കിറങ്ങുന്നത്.

മെക്‌സിക്കോ സിറ്റിയിലെ ഐക്കോണിക് അസ്‌തെക സ്‌റ്റേഡിയത്തില്‍ വച്ച് ജൂണ്‍ 11നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മൂന്ന് രാജ്യങ്ങളിലുമായി 16 സ്‌റ്റേഡിയങ്ങളില്‍ നടക്കുന്ന 104 മാച്ചുകള്‍ അടങ്ങിയ ഫിഫ ലോകകപ്പ് യാഥാര്‍ത്ഥ്യമാകുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

മെറ്റ്‌ലൈഫ് സ്റ്റേഡിയം
'ഇത്ര സിംപിളോ'? പ്രകാശനത്തിന് പിന്നാലെ ഫിഫ 2026 ലോകകപ്പ് ലോഗോയെ പരിഹസിച്ച് ഫുട്ബോള്‍ ആരാധകര്‍

''ഐതിഹാസികമായ ഐക്കോണിക് എസ്റ്റാഡിയോ അസ്‌തെകയില്‍ നിന്ന് തുടങ്ങി ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സിയില്‍ അവസാനിക്കുന്ന മത്സരത്തിന്റെ ആസൂത്രണത്തിന്റെ കാതല്‍ ഫുട്‌ബോള്‍ താരങ്ങളും ആരാധകരുമാണ്. ഈ ലോകകപ്പ് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക മാത്രമല്ല, പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്യും'', അദ്ദേഹം പറഞ്ഞു.

സെമിഫൈനല്‍ മത്സരത്തിന് അറ്റ്‌ലാന്റയും ഡല്ലാസും ആതിഥേയത്വം വഹിക്കുമ്പോള്‍ ലൂസര്‍സ് ഫൈനല്‍ മത്സരത്തിന് മിയാമി സാക്ഷിയാകും. ലോസ് ആഞ്ചല്‍സ്, കാന്‍സസ് സിറ്റി, മിയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങിളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയം
ലോകകപ്പ് യോഗ്യത: മാരക്കാനയില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന

നേരത്തെ 1994ലാണ് അമേരിക്ക ലോകകപ്പിനെ വരവേറ്ററത്. ലോസ് ആഞ്ചലസിന് സമീപമുള്ള പസഡെനയിലെ റോസ് ബൗളിലാണ് അന്ന് ഫൈനല്‍ മത്സരം നടന്നത്. റോസ് ബൗള്‍ നവീകരിച്ച് 2010ല്‍ മെറ്റ് ലൈഫ് സ്റ്റേഡിയം പണിയുകയായിരുന്നു. ഹുഡ്‌സണ്‍ നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് 82,500 പേരെ ഉള്‍ക്കൊള്ളാനാകും. 2016ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനല്‍ വേദിയും മെറ്റ്‌ലൈഫ് ആയിരുന്നു.

ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിച്ച 1970നും 1986നും ശേഷം ആദ്യമായാണ് അസ്‌തെക, ടൂര്‍ണമെൻ്റിൻ്റെ ആദ്യ മത്സരത്തിന്റെ വേദിയാകുന്നത്. ആദ്യത്തെ രണ്ട് തവണയും ഫൈനല്‍ മത്സരങ്ങളായിരുന്നു അസ്‌തെകയില്‍ നടന്നത്.

അതേസമയം, അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250ാം വാര്‍ഷികം ആഘോഷിക്കന്ന വേളയിലാണ് ലോകകപ്പ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡാളസ്, ഗ്വാഡലജാര, ഹൂസ്റ്റണ്‍, കന്‍സാസ് സിറ്റി, ലോസ് ഏഞ്ചല്‍സ്, മെക്‌സിക്കോ സിറ്റി, മിയാമി, മോണ്ടെറി, ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, സിയാറ്റില്‍, ടോറന്റോ, വാന്‍കൂവര്‍ എന്നിവയാണ് ടൂര്‍ണമെന്റിനുള്ള ആതിഥേയ നഗരങ്ങള്‍.

logo
The Fourth
www.thefourthnews.in