മുന്‍ വനിതാ സ്പ്രിന്റ് ലോക ചാമ്പ്യന്‍ ടോറി ബോവി അന്തരിച്ചു

മുന്‍ വനിതാ സ്പ്രിന്റ് ലോക ചാമ്പ്യന്‍ ടോറി ബോവി അന്തരിച്ചു

ഫ്‌ളോറിഡയിലെ വസതിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും ഏജന്റ് കിംബെര്‍ലി ഹോളണ്ട്‌ അറിയിച്ചു.

വനിതാ സ്പ്രിന്റ് മുന്‍ ലോക ചാമ്പ്യനും മൂന്നു തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ അമേരിക്കന്‍ അത്‌ലറ്റ് ടോറി ബോവി അന്തരിച്ചു. 32 വയസായിരുന്നു. താരത്തിന്റെ ഏജന്റ് കിംബെര്‍ലി ഹോളണ്ടാണ് മരണവിവരം ലോകത്തെ അറിയിച്ചത്.

ഫ്‌ളോറിഡയിലെ വസതിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ ഫ്‌ളോറിഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹോളണ്ട് വ്യക്തമാക്കി.

2016 റിയോ ഒളിമ്പിക്‌സില്‍ മൂന്നു മെഡലുകള്‍ നേടിയ താരമാണ് ടോറി. വനിതകളുടെ 4-100 മീറ്ററില്‍ വെള്ളിയും 100, 200 മീറ്ററുകളില്‍ വെങ്കലുവമാണ് റിയോയില്‍ നിന്ന് ടോറി സ്വന്തമാക്കിയത്. 2017 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണമണിഞ്ഞ് സ്പ്രിന്റ് ഡബിള്‍ തികയ്ക്കുകയും ചെയ്തിരുന്നു.

2002 ജൂണിലാണ് താരം അവസാനമായി ട്രാക്കില്‍ ഇറങ്ങിയത്. രാജ്യാന്തര തലത്തിലെ അവസാന മത്സരം 2019-ല്‍ ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. അന്ന് ലോങ് ജമ്പില്‍ മത്സരിച്ച ടോറിക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

logo
The Fourth
www.thefourthnews.in