റുപേ പ്രൈം വോളിബോള്‍ ലീഗ്; കാലിക്കറ്റ് ഹീറോസിന് ആദ്യ തോല്‍വി, ഞെട്ടിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്

റുപേ പ്രൈം വോളിബോള്‍ ലീഗ്; കാലിക്കറ്റ് ഹീറോസിന് ആദ്യ തോല്‍വി, ഞെട്ടിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്

ആവേശകരമായ മത്സരത്തിന് ഒടുവിലാണ് അഹമ്മദാബാദ് കളി വരുതിയിലാക്കിയത്. അഞ്ച് സെറ്റ് ത്രില്ലറില്‍ 15-13, 13-15, 15-13, 13-15, 15-11 എന്ന സ്‌കോറിനാണ് അഹമ്മദാബാദിന്റെ ജയം

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ച് സെറ്റ് ത്രില്ലറില്‍ 15-13, 13-15, 15-13, 13-15, 15-11 എന്ന സ്‌കോറിനാണ് അഹമ്മദാബാദിന്റെ ജയം. മിന്നുന്ന പ്രകടനം പുറത്തെടുത്ത ഡാനിയല്‍ മൊതാസെദിയാണ് കളിയിലെ താരം.

ആവേശകരമായ മത്സരത്തിന് ഒടുവിലാണ് അഹമ്മദാബാദ് കളി വരുതിയിലാക്കിയത്. കരുത്തുറ്റ സ്‌പൈക്കുകളുമായി കാലിക്കറ്റ് ആയിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ മേധാവിത്തം പുലര്‍ത്തിയത്. എന്നാല്‍ ശാന്തമായി കളിച്ച അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് എല്‍എം മനോജിനെയും ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവു ജോഡിയെ മുന്‍നിര്‍ത്തി പ്രതിരോധം ശക്തമാക്കി. കൂടെ നിരന്തരമായ ആക്രമണങ്ങളിലൂടെ ഡാനിയലും മനോജും കളി അഹമ്മദാബാദിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയും

ജെറോം വിനീതിലൂടെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. മുത്തുസാമിയുടെ മികവില്‍ ഡാനിയല്‍ മികച്ച പ്രകടനം ന തകര്‍പ്പന്‍ കളിയിലൂടെ അഹമ്മദാബാദിന് നിയന്ത്രണം നേടിക്കൊടുത്തു.

ഇതിനിടെ, കാലിക്കറ്റ് സര്‍വീസിലൂടെ അഹമ്മദാബാദിന് സമ്മര്‍ദം ചെലുത്തി. എന്നാല്‍ നിരന്തരമായ ആക്രമണങ്ങളിലൂടെ ഡാനിയലും മനോജും കളി അഹമ്മദാബാദിന്റെ നിയന്ത്രണത്തിലാക്കി. എന്നാല്‍ ജെറോം വിനിത് മത്സരത്തില്‍ തന്റെ കാലുറപ്പിക്കാന്‍ തുടങ്ങിയതോടെ കളി മാറി. കളത്തില്‍ എതിരാളികള്‍ക്ക് മേല്‍ ജയം നേടി തുടങ്ങി. മുത്തുസാമിയുടെ മികവില്‍ ഡാനിയല്‍ തകര്‍പ്പന്‍ കളിയിലൂടെ അഹമ്മദാബാദിന് നിയന്ത്രണം നേടിക്കൊടുത്തു. അഹമ്മദാബാദ് മത്സരം 3-2 ന് ജയിച്ച് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

റുപേ പ്രൈം വോളിബോള്‍ ലീഗ് ഹൈദരാബാദ് ലെഗിന്റെ അവസാന ദിനമായ ഇന്ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ബെംഗളൂരു ടോര്‍പ്പിഡോസുമായി ഏറ്റുമുട്ടും. ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്പോര്‍ട്സ് ടെന്‍ 3 (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്പോര്‍ട്സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

logo
The Fourth
www.thefourthnews.in