പി ടി ഉഷ ഒളിമ്പിക് അസോസിയേഷൻ  
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

പി ടി ഉഷ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

ഡിസംബർ 10ന് ആണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തിരഞ്ഞെടുപ്പ്

ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസ താരം പിടി ഉഷ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. നാമനിർദേശ പത്രിക ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസോസിയേഷന്‍ തലപ്പത്തേയ്ക്ക് മത്സരിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ഉഷ വെളിപ്പെടുത്തിയത്.

അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പിടി ഉഷ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഡിസംബർ 10ന് ആണ് തിരഞ്ഞെടുപ്പ്. നവംബര്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. സുപ്രീം കോടതിയുടെയും ഇന്റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെയും മേല്‍നോട്ടത്തില്‍ രൂപീകരിച്ച കരട് ഭരണഘടന നവംബര്‍ 10 നാണ് ഇന്ത്യന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അംഗീതകരിച്ചത്.

നേതൃത്വപരമായ പദവികളില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ ഭരണഘടന. അത്ലറ്റ് കമ്മീഷന്‍ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍, പുതിയ അംഗത്വ ഘടന, സിഇഒയെ നിയമനം, തര്‍ക്ക പരിഹാര സംവിധാനം എന്നിയുള്‍പ്പെടെ ഉറപ്പാക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in