'പ്രായംകൂടിയ' ലോക ഒന്നാം നമ്പർ താരം; ചരിത്രം കുറിച്ച്‌ ബൊപ്പണ്ണ

'പ്രായംകൂടിയ' ലോക ഒന്നാം നമ്പർ താരം; ചരിത്രം കുറിച്ച്‌ ബൊപ്പണ്ണ

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിൾസില്‍ സെമിഫൈനലിലേക്ക് കടന്നു

ലോകത്തെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന നേട്ടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തം. 43-ാം വയസിൽ പുരുഷ ഡബിൾസി​ൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രനേട്ടമാണ് ബൊപ്പണ്ണയെ തേടിയെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിൾസില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്ദേനൊപ്പം സെമിഫൈനലിൽ പ്രവേശിച്ചത്തിന് പിന്നാലെയാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്. 17 ശ്രമങ്ങൾക്ക് പിന്നാലെ ആദ്യമായാണ് ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഡബിൾസ് സെമിയിലേക്ക് പ്രവേശിക്കുന്നത്.

38ാം വയസ്സിൽ ഒന്നാം റാങ്കിലെത്തിയ യുഎസ്എയുടെ രാജീവ് റാമിന്റെ പേരിലാണ് നിലവിലെ പ്രായം കൂടിയ ഒന്നാം റാങ്കുകാരനെന്ന റെക്കോഡ്. പുതിയ റാങ്കിങ്ങിൽ ബൊപ്പണ്ണയ്ക്ക് പിന്നാലെ മാത്യു എബ്ദേനാണ് രണ്ടാം റാങ്കുകാരൻ.

'പ്രായംകൂടിയ' ലോക ഒന്നാം നമ്പർ താരം; ചരിത്രം കുറിച്ച്‌ ബൊപ്പണ്ണ
ടെന്നീസ് കോര്‍ട്ടില്‍ സുവര്‍ണ എയ്‌സ്; പൊന്നണിഞ്ഞ് ബൊപ്പണ്ണ-ഋതുജ സഖ്യം, ഇന്ത്യക്ക് ഒമ്പതാം സ്വര്‍ണം

കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങുമായാണ് (മൂന്നാം റാങ്ക്) ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രവേശിച്ചത്. ഈ വർഷത്തെ ആദ്യ ഗ്രാൻഡ്സ്ലാമിന്റെ സെമിഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ മുതിർന്ന വെറ്ററൻ ടെന്നീസ് താരമാണ് രോഹൻ.

ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് സഖ്യം അര്‍ജന്റീനയുടെ മാക്സിമോ ഗോൺസാലസ് - ആന്ദ്രെ മൊൽത്തേനി എന്നിവരെ 6-4, 7-6 (5) എന്ന സ്കോറിന് തോൽപിച്ചാണ് രണ്ടാം സീഡ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ സീഡ് ചെയ്യപ്പെടാത്ത ചെക് - ചൈനീസ് സഖ്യം തോമസ് മചാക് - ഷിഷെന്‍ ഷാംഗ് എന്നിവരുമായാണ് രോഹനും എബ്ദനും സെമിയിൽ ഏറ്റുമുട്ടുക.

'പ്രായംകൂടിയ' ലോക ഒന്നാം നമ്പർ താരം; ചരിത്രം കുറിച്ച്‌ ബൊപ്പണ്ണ
ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വെല്‍സ് ചാമ്പ്യനായി രോഹന്‍ ബൊപ്പണ്ണ

ചരിത്രനേട്ടത്തോടെ അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെയാണ് 43കാരനായ ബൊപ്പണ്ണ മറികടക്കുക. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവർക്ക് ശേഷം ഡബിൾസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ.

2017ലെ ഫ്രഞ്ച് ഓപ്പണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബിൾസ് കിരീടം ബൊപ്പണ്ണ രോഹൻ നേടിയിരുന്നു. 2023ലെ ഫൈനൽ മത്സരത്തോടെ ഗ്രാന്റ്സ്ലാം ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ താരവും രോഹനായിരുന്നു. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ്. ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസില്‍ ചാമ്പ്യനുമായിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in