ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

ബ്രിജ് ഭൂഷന്റെ രാജി മാത്രമായിരുന്നില്ല, വനിതാ താരങ്ങളുടെ സുരക്ഷിത ഭാവിയെന്ന കേവല നീതിയായിരുന്നു സാക്ഷിയും സംഘവും ആവശ്യപ്പെട്ടത്

''ഞങ്ങൾ 40 ദിവസം ഉറങ്ങിയത് തെരുവിലായിരുന്നു. എന്നിട്ടും ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‌റെ അനുയായി ഗുസ്തി ഫെഡറേഷന്റെ തലപ്പെത്ത് എത്തുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്, ഈ രാജ്യത്ത് നീതി എവിടെനിന്ന് ലഭിക്കുമെന്ന് അറിയില്ല,'' അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരം വിങ്ങിപ്പൊട്ടി പറഞ്ഞു. ഒരു വർഷത്തോളം നീണ്ട പോരാട്ടം വിഫലമായതിന്‌റെ നിരാശയുടെ ഭാരം സാക്ഷിയുടെ ഇടറിയ വാക്കുകളിലുണ്ടായിരുന്നു.

ഒളിംപ്യൻ മേരി കോം നേതൃത്വം നൽകിയ മേൽനോട്ട സമിതിയുടെ അന്വേഷണത്തിനൊടുവിലും പരിഹാരനടപടികൾ അകന്നു നിന്നു

കരിയർ അനിശ്ചിതത്വത്തിലാകുമെന്ന പൂർണ ഉറപ്പുണ്ടായിട്ടും സഹതാരങ്ങൾക്കായി കഴിഞ്ഞ ജനുവരിയിൽ സാക്ഷിയും വിനേഷും ബജ്‌റംഗും ഒരു കൂട്ടം ഗുസ്തി താരങ്ങളും ജന്തർ മന്ദിറിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. ബ്രിജ് ഭൂഷന്റെ രാജി മാത്രമായിരുന്നില്ല, വനിതാ താരങ്ങളുടെ സുരക്ഷിത ഭാവിയെന്ന കേവല നീതിയായിരുന്നു അവർ ആവശ്യപ്പെട്ടത്.

അതിനായി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‌റ് പി ടി ഉഷയുടേയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്‌റേയും വാതിലുകൾവരെ മുട്ടി, ഏറ്റവുമൊടുവിൽ പരിഹാരം കാണാമെന്ന സർക്കാരിന്റെ പാഴ്വാക്ക് വിശ്വസിച്ച് സമരമുഖത്തുനിന്ന് അവർ പിന്മാറി.

ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം
വനിതാ കായിക താരങ്ങളെ തോൽപ്പിച്ചത് ആരാണ്?

ഒളിംപ്യൻ മേരി കോം നേതൃത്വം നൽകിയ മേൽനോട്ട സമിതിയുടെ അന്വേഷണത്തിനൊടുവിലും പരിഹാരനടപടികൾ അകന്നുനിന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സാക്ഷിയും വിനേഷും ബംജ്‌റംഗും വീണ്ടും സമരവഴിയിലേക്ക്.

ഇത്തവണ പതിന്മടങ്ങ് ശക്തിയോടെയായിരുന്നു. മൈനർ ഉൾപ്പടെ ഏഴ് വനിതാഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലും പോലീസ് തയാറായില്ലെന്നും വെളിപ്പെടുത്തി. പിന്നാലെ അവർ സുപ്രീം കോടതിയെ സമീപിച്ചു.

രാജ്യത്തിനായി ഒളിംപിക്‌സ് ഉൾപ്പെടെയുള്ള വേദികളിൽ മെഡൽ നേടിയ തങ്ങളെ തെരുവിലൂടെ വലിച്ചിഴച്ച് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു താരങ്ങൾക്ക്

കേന്ദ്ര സർക്കാർ പുതിയ പാർലമെന്‌റിന്‌റെ ഉദ്ഘാടനം പ്രൗഡഗംഭീരമായി കൊണ്ടാടിയ നാൾ ജനാധിപത്യ വിശ്വാസികളുടെ ശ്രദ്ധ ഡൽഹിയിലെ തെരുവുകളിലായിരുന്നു. പാർലമെന്‌റിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് വലിച്ചിഴച്ചു, കസ്റ്റഡിയിലെടുത്തു, ഇതോടെ ജന്തർ മന്ദിറിലേക്ക് ആഗോളശ്രദ്ധയെത്തി. അന്താരാഷ്ട്ര ഒളിംപിക് സമിതി ഡല്‍ഹി പോലീസിന്റെ നടപടിയെ അപലപിച്ചു.

രാജ്യത്തിനായി ഒളിംപിക്‌സ് ഉൾപ്പടെയുള്ള വേദികളിൽ മെഡൽ നേടിയ തങ്ങളെ തെരുവിലൂടെ വലിച്ചിഴച്ച് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു താരങ്ങൾക്ക്. പ്രതിഷേധസൂചകമായി നേടിയ മെഡലുകള്‍ ഗംഗയിലൊഴുക്കാൻ മൂവരു തീരുമാനിച്ചു.. കർഷക സംഘടനകളുടെ ഇടപെടലാണ് വൈകാരിക തീരുമാനത്തിൽ നിന്ന് അന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്.

ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം
നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?

എല്ലാം ബ്രിജ് ഭൂഷനെ നീക്കി ഗുസ്തി ഫെഡറേഷനെ ഉടച്ചു വാര്‍ക്കുന്നതിനായിരുന്നു. ഒടുവില്‍ ഗുസ്തി ഫെഡറേഷനിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് കുമാര്‍ സിങ്. വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വെമ്പുന്ന ബിജെപിക്ക് ബ്രിജ് ഭൂഷണ്‍ തൊടാന്‍ ഭയമായിരുന്നു. അയാള്‍ക്ക് മുന്നില്‍ കായിക താരങ്ങള്‍ ഒന്നുമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓരോ തവണയും തെളിയിച്ചു. അയാള്‍ക്ക് മേല്‍ ഒരുനുള്ള് മണ്ണ് വാരിയിടാന്‍ പോലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഭയന്നു . മറുഭാഗത്ത് ചുട്ടുപഴുത്ത റോഡില്‍ കിടന്ന് നീതിക്ക് വേണ്ടി പ്രതിഷേധിച്ച അഭിമാനതാരങ്ങളെ നിര്‍ദയം വഞ്ചിക്കുകയും ചെയ്തു.

അങ്ങനെ ഏറ്റവുമൊടുവില്‍ റിയോ ഒളിംപിക്‌സിലെ വിക്ടറി സ്റ്റാന്‍ഡില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന്റെ ഷൂസഴിപ്പിച്ച് സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് തന്നെ സ്ത്രീ സുരക്ഷയുടെ അപോസ്തലന്മാരായ അവരെ സര്‍ക്കാര്‍ പറഞ്ഞുവിട്ടിരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in