'മുതിർന്നവർ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജു മനോഭാവം മാറ്റണം'; തുറന്നടിച്ച് ശ്രീശാന്ത്

'മുതിർന്നവർ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജു മനോഭാവം മാറ്റണം'; തുറന്നടിച്ച് ശ്രീശാന്ത്

ഏകദിനത്തിൽ മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ വരാനിരിക്കുന്ന ഐസിസി ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയ സെക്ടർമാരുടെ തീരുമാനത്തെ പിന്തുണച്ച് ശ്രീശാന്ത്. സഞ്ജുവിന്റെ മോശം മനോഭാവം കാരണമാണെന്നും, ഇതാഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതുമാണ് സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ സാധിക്കാത്തതെന്നും മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

13 ഏകദിന മത്സരങ്ങളിൽ നിന്നായി 55 .71 എന്ന മികച്ച ശരാശരിയുള്ള കളിക്കാരനാണ് സഞ്ജു, എന്നാൽ ലോകകപ്പിന് പുറമെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സാംസണെ പരിഗണിച്ചിട്ടില്ല.

"ഇത് ശരിയായ തീരുമാനമാണ്, കളിയിലെ പല പരിചയസമ്പന്നരും സഞ്ജുവിനെ റേറ്റുചെയ്യുന്നുണ്ട്, പിച്ച് അനുസരിച്ച് കളിക്കാൻ അവർ ആവശ്യപ്പെടുമ്പോൾ അവൻ അത് ചെവികൊളളുന്നില്ല, ഇത്തരത്തിലുള്ള മനോഭാവം സഞ്ജു മാറ്റണം", ശ്രീശാന്ത് പറഞ്ഞു.

പലപ്പോഴും അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചാണ് സഞ്ജു പുറത്താകുന്നതെന്നാണ് പരക്കെയുള്ള വാദം. വിക്കറ്റ് പോകാതെനിന്ന് കളിക്കുന്നതിനിന്റെ പ്രാധാന്യം ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു ശ്രദ്ധിക്കണമെന്നും. വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, സ്ഥിരതയില്ലാത്ത പ്രകടനമാണ് സഞ്ജുവിന്റേതെന്നും ശ്രീശാന്ത് ആരോപിക്കുന്നുണ്ട്.

'മുതിർന്നവർ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജു മനോഭാവം മാറ്റണം'; തുറന്നടിച്ച് ശ്രീശാന്ത്
ഐഎസ്എല്‍ പൂരത്തിനൊരുങ്ങി 'ആശാനും പിള്ളേരും'; പരിശീലന ചിത്രങ്ങള്‍ കാണാം

കളിയോടുള്ള തന്റെ സമീപനം മാറ്റിയാൽ എല്ലാ ഫോർമാറ്റിലും ഇന്ത്യയെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും, എന്നാൽ അതിനെക്കുറിച്ച് വലിയ പ്രതീക്ഷകളില്ലെന്നും ശ്രീശാന്ത് പറഞ്ഞു. "സഞ്ജു തിരിച്ചുവരും, എല്ലാ ഫോർമാറ്റുകളും കളിക്കും. പക്ഷെ അവൻ അവന്റെ ചിന്താഗതി മാറ്റുമെന്ന് ഞാൻ കരുതുന്നില്ല, സഞ്ജുവിനെ പോലൊരു പ്രതിഭ ഐപിഎൽ മാത്രം കളിച്ച് പാഴാകരുതെന്ന് കേരള ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുണ്ട്. അവന്റെ സമീപനം മാറണമെന്നാണ് കരുതുന്നത്, പക്ഷേ അവൻ മാറില്ല... മാറാൻ ആഗ്രഹിക്കാത്ത ഒരാളെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല", ശ്രീശാന്ത്

'മുതിർന്നവർ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജു മനോഭാവം മാറ്റണം'; തുറന്നടിച്ച് ശ്രീശാന്ത്
വിബിനും സച്ചിനും ആദ്യ ഇലവനില്‍ ഉണ്ടായേക്കും; ബ്ലാസ്‌റ്റേഴ്‌സിന് 'ഭാവി കാര്യം'

ഏകദിനത്തിൽ സഞ്ജുവിനേക്കാൾ കുറവ് ശരാശരിയുള്ള സൂര്യകുമാർ യാദവിനേയും ഒരു മത്സരത്തിൽ 21 റൺസ് മാത്രം നേടിയ തിലക് വർമ്മയേയുമാണ് സഞ്ജുവിന് പകരം ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ സെലക്ടർമാർ മുൻഗണന നൽകിയത്. ഏകദിന ഫോർമാറ്റിൽ പൂർണമായി നിലയുറപ്പിച്ചിട്ടില്ലെങ്കിലും, ട്വന്റി20 ഇന്റർനാഷണലുകളിൽ (ടി20ഐ) കളി മാറ്റിമറിക്കുന്ന സംഭാവനകൾ നൽകാനുള്ള സൂര്യകുമാറിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. അതേസമയം, ഓഫ് സ്പിൻ ബൗളിംഗിലെ പ്രാവീണ്യം തിലകിന്റെ പരിചയക്കുറവ് നികത്തുന്നതായി സഹായിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in