ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്തകള്‍; പ്രതികരിച്ച് താരത്തിന്റെ പിതാവ്

ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്തകള്‍; പ്രതികരിച്ച് താരത്തിന്റെ പിതാവ്

സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളുടെ പട്ടികയില്‍ പെടുന്നവരാണ് മുഹമ്മദ് ഷമിയും സാനിയ മിര്‍സയും. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ മിര്‍സ. അതേസമയം തന്റെ പേസ് ബൗളിങ് മികവിനാല്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യതാരം കൂടിയാണ് ഷമി. സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അത്തരം അഭ്യൂഹങ്ങളോട് ശക്തമായ പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേള്‍ക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്നും, തന്റെ മകള്‍ ക്രിക്കറ്റ് താരത്തെ കണ്ടിട്ട് കൂടിയില്ല എന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ വ്യക്തമാക്കി.

ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്തകള്‍; പ്രതികരിച്ച് താരത്തിന്റെ പിതാവ്
മഹാരാജയ്ക്ക് ഗംഭീര വരവേൽപ്പ്; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കും സാനിയയുമായുള്ള വേര്‍പിരിയല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കകം ഷൊഹൈബ് മാലിക് പാകിസ്താനി നടി സന ജാവേദിനെ വിവാഹം കഴിച്ചിരുന്നു. മുഹമ്മദ് ഷമിയും ഹസീന്‍ ജഹാനില്‍ നിന്നും 2019ല്‍ വിവാഹമോചനം നേടിയിരുന്നു.

ഷൊഹൈബുമായുള്ള ബന്ധം വേര്‍പിരഞ്ഞ് മാസങ്ങള്‍ക്കകം സാനിയ ഹജ്ജ് തീര്‍ഥാടനം നടത്തിയിരുന്നു. അന്താരാഷ്ട്ര ടെന്നീസില്‍ നിന്നും വിരമിച്ച സാനിയ ഫ്രഞ്ച് ഓപ്പണ്‍ 2024 ടൂര്‍ണമെന്റിനെ പറ്റിയുള്ള വിശകലനങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. സമൂഹ മാധ്യമത്തില്‍ പങ്കു വെച്ച കുറിപ്പില്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ അംഗീകരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൂടെയുണ്ടാവണമെന്നും താരം പറഞ്ഞിരുന്നു. പ്രശസ്ത കോമഡി പരിപാടി കപില്‍ ശര്‍മ ഷോയിലും അടുത്തിടെ സാനിയ മിര്‍സ അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ 2015-16 ലോകടെന്നീസ് ചാംപ്യന്‍ഷിപ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമായുള്ള തന്റെ അവിസ്മരണീയമായ കായിക അനുഭവത്തെ പറ്റി സാനിയ സംസാരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in