ഫ്രഞ്ച് ഓപ്പണ്‍; സബലെങ്കയും സിറ്റ്‌സിപാസും രണ്ടാം റൗണ്ടില്‍
384676550036101

ഫ്രഞ്ച് ഓപ്പണ്‍; സബലെങ്കയും സിറ്റ്‌സിപാസും രണ്ടാം റൗണ്ടില്‍

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബെലാറുസ് താരമായ ബലെങ്കയുമായി ഹസ്തദാനം ചെയ്യില്ലെന്ന് യുക്രെയേനിയന്‍ താരം മാർട്ട കോസ്റ്റ്യു വ്യക്തമാക്കിയിരുന്നു

ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തില്‍ ബെലാറസ് താരം അരീന സബലെങ്കയ്ക്ക് കിരീടം. ഉക്രെയ്‌നിന്റെ മാർട്ട കോസ്റ്റ്യുക്കിനെ തോല്‍പ്പിച്ചാണ് സബലെങ്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3, 6-2 എന്ന സ്‌കോറിനാണ് സബലെങ്കയുടെ വിജയം. തുടക്കത്തില്‍ 2-3 എന്ന സ്കോര്‍ നിലയില്‍ അല്‍പം പിറകിലായെങ്കിലും പിന്നീട് തിരിച്ചടിക്കുകയായിരുന്നു. അവസാന നിമിഷത്തില്‍ രണ്ട് ബ്രേക്ക് പോയിന്റുകള്‍ സംരക്ഷിച്ലാണ് സബലെങ്ക വിജയം ഉറപ്പിച്ചത്.

ലോക രണ്ടാം നമ്പർ താരവും ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ സബലെങ്ക കഴിഞ്ഞ 12 മത്സരങ്ങളില്‍ 10 എണ്ണത്തിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 6-3, 6-2 എന്ന സ്‌കോറിനാണ് പാരീസില്‍ നടന്ന മത്സരത്തില്‍ വിജയച്ചത്.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബെലാറസ് താരമായ സബലെങ്കയുമായി ഹസ്തദാനം ചെയ്യില്ലെന്ന് എതിരാളിയും, യുക്രെയേനിയന്‍ താരവുമായ മാർട്ട കോസ്റ്റ്യു വ്യക്തമാക്കിയിരുന്നു. ഈ പ്രതിജ്ഞയെ മാനിച്ചുകൊണ്ടായിരുന്നു ഇരുവരും മത്സരത്തിലേക്ക് കടന്നത്. മോസ്കോയുടെ പ്രധാന സൈനിക സഖ്യകക്ഷിയാണ് ബെലാറസ്.

ഇത് വളരെ കടുപ്പമേറിയ മത്സരമായിരുന്നു, വൈകാരികമായി കഠിനമായിരുന്നു. എന്നിരുന്നാലും നിങ്ങളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദി, മത്സരത്തിന് ശേഷം സബലെങ്ക പ്രതികരിച്ചു. യുദ്ധം അവസാനിച്ച 10 വർഷത്തിനുള്ളിൽ ആളുകൾ അതിനോട് പ്രതികരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു സബലെങ്ക പറഞ്ഞു. കോസ്റ്റ്യുക്കിന് തന്നോട് വെറുപ്പ് തോന്നിയാൽ സ്വീകരിക്കാമെന്ന് സബലെങ്ക ടൂർണമെന്റിന്റെ തലേന്ന് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in