സബാഷ് സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തി ബെലാറസ് താരം

സബാഷ് സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തി ബെലാറസ് താരം

ഫൈനലില്‍ ചൈനയുടെ ക്വിന്‍വെന്‍ ഷെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിർത്തി ബെലാറസ് താരം അരീന സബലെങ്ക. ഫൈനലില്‍ ചൈനയുടെ ക്വിന്‍വെന്‍ ഷെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്കോർ 6-3, 6-2. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാമാണിത്. കസാഖിസ്ഥാന്റെ എലേന റെയ്ബാക്കിനയെ തോല്‍പ്പിച്ചായിരുന്നു സബലെങ്ക 2023ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്.

ടൂർണമെന്റിലുടനീളം പുലർത്തിയ ആധിപത്യം ഫൈനലിലും ആവർത്തിക്കുകയായിരുന്നു സബലെങ്ക. 12-ാം സീഡ് താരം ഷെങ്ങിന് ആദ്യ സെറ്റില്‍ നിഷ്പ്രഭയാക്കിയായിരുന്നു മുന്നേറ്റം. 6-3 എന്ന സ്കോറില്‍ അനായാസം സെറ്റ് നേടി സബലെങ്ക.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ ബ്രേക്ക് പോയിന്റ് നേടിയായിരുന്നു സബലെങ്ക ആധിപത്യം ഉറപ്പിച്ചത്. പിന്നീട് ഒരു തിരിച്ചുവരവ് നടത്താന്‍ ഷെങ്ങിന് സാധിച്ചിരുന്നില്ല. 6-2 എന്ന സ്കോറിനായിരുന്നു രണ്ടാം സെറ്റ് സബലെങ്ക നേടിയത്.

സബാഷ് സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തി ബെലാറസ് താരം
മാസ്മരികം മെദ്‍വദേവ്; സ്വരേവിനെ കീഴടക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വിക്ടോറിയ അസരങ്ക 2012, 2013 വർഷങ്ങളില്‍ കിരീടം നിലനിർത്തിയ ശേഷം ആദ്യമായാണ് ഒരു താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തുന്നത്. സെറീന വില്യംസ് (2009, 2010), ജെനിഫർ കാപ്രിയാറ്റി (2001, 2002), മാർട്ടീന ഹിംഗിസ് (1997, 1998, 1999), മോണിക്ക സെലസ് (1992, 1993), സറ്റെഫി ഗ്രാഫ് (1988, 1989, 1990)...തുടങ്ങി നിരവധി താരങ്ങള്‍ സമാനനേട്ടം കൈവരിച്ചിട്ടുണ്ട്.

സെമി ഫൈനലില്‍ അമേരിക്കയുടെ നാലാം സീഡ് താരം കോക്കൊ ഗോഫിനെ കീഴടക്കിയായിരുന്നു സബലെങ്ക ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോർ 7-6, 6-4.

അതേസമയം, യുക്രെയ്‌നിന്റെ ദയാന യാസ്ത്രെമെസ്ക്കയെയാണ് സെമിയില്‍ ഷെങ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷെങ്ങിന്റേയും വിജയം. സ്കോർ 6-4, 6-4.

logo
The Fourth
www.thefourthnews.in