ഹാട്രിക് ഇഗ, ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി പോളിഷ് താരം

ഹാട്രിക് ഇഗ, ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി പോളിഷ് താരം

ഇറ്റലിയുടെ ജാസ്മിന്‍ പയോളിനിയെ തോല്‍പ്പിച്ചാണ് ഇഗ ഹാട്രിക് വിജയം സ്വന്തമാക്കിയത്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗാ സ്യാംതെക്ക്. ഇറ്റലിയുടെ ജാസ്മിന്‍ പവോലിനിയെ തോല്‍പ്പിച്ചാണ് ഇഗ ഹാട്രിക് വിജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി ആധികാരികമായാണ് പോളിഷ് താരം നാലാം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-2, 6-1. ഒരു മണിക്കൂര്‍ 10 മിനുറ്റ് നീണ്ടു നിന്ന മത്സരത്തില്‍ പവോലിനിയ്ക്ക് കാര്യമായ ഒരു മുന്നേറ്റവും നടത്താനായില്ല.

23 വയസുകാരിയായ ഇഗ നാല് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന് പുറമെ 2022ലെ യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. പവോലിനി ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മത്സരിക്കുന്നത്. യുഎസ് താരം കൊക്കോ ഗോഫിനെയാണ് ഇഗ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ വനിതാ താരമായും ഇഗാ സ്യാംതെക്ക് മാറി. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലായി ഫ്രഞ്ച് ഓപണില്‍ 21 മത്സരങ്ങള്‍ വിജയിച്ചാണ് ഇഗ ഹാട്രിക് വിജയം അക്കൗണ്ടില്‍ ചേര്‍ക്കുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഒരു സെറ്റ് മാത്രമാണ് ഇഗ കൈവിട്ടത്.

logo
The Fourth
www.thefourthnews.in