റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് നദാൽ പുറത്ത്; 2005 ന് ശേഷം ആദ്യമായി

ഏറ്റവും പുതിയ എടിപി റാങ്കിങ് അനുസരിച്ച് റാഫേല്‍ നദാല്‍ 13ാം സ്ഥാനത്താണ്

ലോകമെമ്പാടുമുള്ള റാഫേല്‍ നദാല്‍ ആരാധകരെ നിരാശയിലാക്കിക്കൊണ്ടാണ് പുതിയ എടിപി റാങ്കിങ് പുറത്ത് വന്നത്. 18 വര്‍ഷത്തിനിടെ ആദ്യമായി ടെന്നീസ് ഇതിഹാസം റാങ്കിങ്ങില്‍ ആദ്യ 10 ല്‍ നിന്ന് പുറത്തായി. ഏറ്റവും പുതിയ എടിപി റാങ്കിങ് അനുസരിച്ച് നദാല്‍ 13ാം സ്ഥാനത്താണ്. ഇന്ത്യന്‍വെല്‍ മാസ്‌റ്റേര്‍സിലെ ജയത്തോടെ കാര്‍ലോസ് അല്‍കാരസ് ആണ് ഇപ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമത്.

2005 ഏപ്രില്‍ 25 നാണ് സ്പാനിഷ് താരം ആദ്യമായി എടിപി റാങ്കിങ്ങില്‍ ആദ്യ 10 ല്‍ പ്രവേശിക്കുന്നത്. 22 തവണ ഗ്രാന്‍ഡ്സ്ലാം ജോതാവായ നദാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയണ്‍ ഓപ്പണ്‍ മുതല്‍ പരുക്കിന്റെ പിടിയിലാണ്. മെല്‍ബണില്‍ കിരീടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട താരം അവിടെ രണ്ടാം റൗണ്ടില്‍ പുറത്താകുകയും ചെയ്തു. പരുക്ക് മൂലം മിയാമി, ഇന്ത്യന്‍ വെല്‍സ് തുടങ്ങിയ ടൂര്‍ണമെന്റുകളിൽ അദ്ദേഹം കളിച്ചില്ല.

ഏപ്രിലില്‍ നടക്കുന്ന മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സില്‍ നദാല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഏപ്രിലില്‍ നടക്കുന്ന മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സില്‍ നദാല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 കിരീടങ്ങളാണ് ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ നേട്ടം. 2005 മുതല്‍ 2012 വരെ തുടര്‍ച്ചയായി എട്ട് കിരീടങ്ങള്‍ നേടിയ അദ്ദേഹം ഓപ്പണ്‍ യുഗ റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. നദാല്‍ എടിപി റാങ്കിങ്ങിലേക്ക് തിരിച്ചെത്തുന്നത് കാണാന്‍ മോണ്ടെ കാര്‍ലോ ടൂര്‍ണമെന്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in