ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്

രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കെൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് നദാലിന്റെ പുറത്താകൽ

നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറായ റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്‌. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കെൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് നദാലിന്റെ പുറത്താകൽ. 6-4, 6-4, 7-5 എന്ന സ്കോറിനായിരുന്നു ലോക 65ാം റാങ്കുകാരമായ മക്ഡൊണാൾഡിന്റെ ജയം.

മക്കെൻസി മക്ഡൊണാൾഡ്
മക്കെൻസി മക്ഡൊണാൾഡ്

ആദ്യ സെറ്റ് മുതലേ നദാലിന്റെ ഫോമില്ലായ്മ പ്രകടമായിരുന്നു. വലിയ പ്രയാസമില്ലാതെ ഒന്നാം സെറ്റ് അമേരിക്കൻ താരം സ്വന്തമാക്കി. രണ്ടാമത്തെ സെറ്റിലും ഫോമിലേക്കുയരാൻ നദാലിന് സാധിച്ചില്ല. 3-5 പിന്നിൽ നിൽക്കുമ്പോൾ പരുക്കിനെ തുടർന്ന് താരത്തിന് വൈദ്യസഹായം തേടേണ്ടി വന്നു. മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതാൻ ആയെങ്കിലും മത്സ രത്തിലേക്ക് തിരിച്ചുവരാൻ നദാലിന് സാധിച്ചില്ല.

മക്ഡൊണാൾഡിന്റെ കരിയറിലെ ഏറ്റവും വലിയ ജയമാണ് നദാലിനെതിരെ നേടിയത്. സ്വിസ് താരം ഡാലിബോർ സ്വർസിന ജപ്പാന്റെ യോഷിഹിതോ നിഷിയോകയും തമ്മിലുള്ള മത്സരത്തിലെ ജേതാവാണ് അടുത്ത റൗണ്ടിൽ മക്ഡൊണാൾഡിന്റെ എതിരാളി.

അതേസമയം അടുത്തകാലത്തെ ഏറ്റവും മോശം ഫോമിലാണ് നദാൽ കടന്ന് പോകുന്നത്. അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും അദ്ദേഹം തോറ്റിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പരുക്കുകളാണ് നദാലിന്റെ കരിയറിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ തോൽവിയോടെ എടി പി റാങ്കിങ്ങിൽ നദാലിന് രണ്ടാം സ്ഥാനം നഷ്ടമാകും.

logo
The Fourth
www.thefourthnews.in