റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

ഇടുപ്പിന് പരുക്ക്; റാഫേല്‍ നദാല്‍ ശസ്ത്രക്രിയക്ക് വിധേയനായി

ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം നദാലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല

സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയക്ക് വിധേയമായി. ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം നദാലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരുക്ക് പൂര്‍ണമായും മാറിയിട്ടില്ലെന്നും ഭേദമാകുന്നതു വരെ മത്സര രംഗത്ത് നിന്ന് തല്‍ക്കാലം വിട്ട് നില്‍ക്കുകയാണെന്നും നദാല്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

പരുക്ക് കാരണം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പങ്കെടുക്കാന്‍ നദാലിന് കഴിഞ്ഞിരുന്നില്ല. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം 14 തവണയാണ് റാഫേല്‍ സ്വന്തമാക്കിയിട്ടുള്ളത്. 2004 ല്‍ ഫ്രഞ്ച് ഓപ്പണില്‍ ആദ്യമായി അരങ്ങേറിയതിന് ശേഷം നദാല്‍ ഇല്ലാത്ത ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഏറ്റവും അധികം ഗ്രാന്‍സ് ലാം സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡും റാഫേല്‍ നദാലിന്റെ പേരിലാണ്.

ഈ വര്‍ഷം നാല് മത്സരങ്ങള്‍ മാത്രമാണ് നദാല്‍ കളിച്ചത്

ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം നദാല്‍ കോര്‍ട്ടില്‍ എത്തിയിരുന്നില്ല. ആറാഴ്ചക്കുള്ളില്‍ പരുക്ക് ഭേദമാകുമെന്നാണ് കരുതിയിരുന്നത്. ഈ വര്‍ഷം നാല് മത്സരങ്ങള്‍ മാത്രമാണ് നദാല്‍ കളിച്ചത്. യുണൈറ്റഡ് കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അദ്ദേഹം സ്‌പെയിനിനെ പ്രതിനീധികരിച്ച നദാല്‍ കാമറൂണ്‍ നോറിയയോടും അലക്‌സ് ഡി മിനൗറിനോടും പരാജയപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in