'കൊക്കോ ഗൗഫ്, നിങ്ങള്‍ക്ക് എന്നത്തേക്കാളും തിളക്കമുണ്ട്'; അഭിനന്ദനങ്ങളുമായി റോജര്‍ ഫെഡറര്‍

'കൊക്കോ ഗൗഫ്, നിങ്ങള്‍ക്ക് എന്നത്തേക്കാളും തിളക്കമുണ്ട്'; അഭിനന്ദനങ്ങളുമായി റോജര്‍ ഫെഡറര്‍

യുഎസ് ഓപ്പണിലൂടെ കന്നി ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് യുവ അമേരിക്കന്‍ താരം കൊക്കോ ഗൗഫ്

യുഎസ് ഓപ്പണില്‍ കന്നി ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയ യുവ അമേരിക്കന്‍ താരം കൊക്കോ ഗൗഫിന് അഭിനന്ദനങ്ങളുമായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡെറര്‍. പ്രചോദനപരമായ വിജയമാണ് ഗൗഫിന്റേതെന്ന് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു.

''കൊക്കോ ഗൗഫിന്റേത് പ്രചോദനപരമായ വിജയമാണ്. ഞാന്‍ നിങ്ങളുടെ മത്സരങ്ങള്‍ കാണുകയും വര്‍ഷങ്ങളായി പിന്തുടരുകയും ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിനും അഭിനിവേശത്തിനും പ്രതിഫലം ലഭിക്കുന്നത് സന്തോഷകരമായ കാര്യമാണ്. നിങ്ങള്‍ക്ക് എന്നത്തേക്കാളും തിളക്കമുണ്ട്'- ഫെഡറര്‍ കുറിച്ചു.

മുന്‍ ടെന്നീസ് താരം ടോണി ഗോഡ്‌സിക്കിനൊപ്പം 2013ല്‍ ആരംഭിച്ച ഫെഡററുടെ ടീം 8 ഏജന്‍സിയെന്ന മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഭാഗം കൂടിയാണ് ഗൗഫ്.

'കൊക്കോ ഗൗഫ്, നിങ്ങള്‍ക്ക് എന്നത്തേക്കാളും തിളക്കമുണ്ട്'; അഭിനന്ദനങ്ങളുമായി റോജര്‍ ഫെഡറര്‍
പേശിക്ക് പരുക്ക്; പാക് പേസര്‍ ഹാരിസ്‌ റൗഫ് ഇന്ന് കളിക്കില്ല

അതേസമയം ഫ്‌ളഷിങ് മെഡോസിലെ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറഷ്യന്‍ ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ തോല്‍പിച്ചാണ്‌ ഗൗഫ് കിരീടം നേടിയത്. ജയത്തോടെ 1999ല്‍ സെറീന വില്യംസിന് ശേഷം കിരീടം നേടുന്ന ആദ്യ കൗമാരക്കാരിയായി ഗൗഫ് മാറി.

മത്സരത്തിന്റെ തുടക്കത്തില്‍ ഗൗഫിന് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഒന്നാം സെറ്റില്‍ സബലെങ്ക 6-2ന് വിജയിക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള രണ്ട് സെറ്റിലും ഗംഭീര തിരിച്ചുവരവായിരുന്നു ഗൗഫ് പ്രകടിപ്പിച്ചത്. രണ്ട് സെറ്റിലും 6-3, 6-2 സ്‌കോറുകളോട് കൂടി ഗൗഫ് കിരീടം ചൂടുകയായിരുന്നു.

'കൊക്കോ ഗൗഫ്, നിങ്ങള്‍ക്ക് എന്നത്തേക്കാളും തിളക്കമുണ്ട്'; അഭിനന്ദനങ്ങളുമായി റോജര്‍ ഫെഡറര്‍
സ്‌പോര്‍ട്‌സ് വേലിക്കെട്ടുകള്‍ ഇല്ലാതാക്കും; ബുംറയുടെ കുഞ്ഞിന് സര്‍പ്രൈസ് സമ്മാനവുമായി ഷഹീന്‍ അഫ്രീദി

അതേസമയം താന്‍ ഒരിക്കലും തന്നെ ഒരു സെലിബ്രിറ്റിയായി കണ്ടിട്ടില്ലെന്നും ടെന്നീസ് കളിക്കുന്ന സാധാരണ കളിക്കാരിയാണ് താനെന്നും കിരീടമണിഞ്ഞതിന് ശേഷം അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗഫ് പറഞ്ഞു. ''ഞാന്‍ ഇപ്പോഴും ഞാന്‍ തന്നെയാണ്. ഞാനൊരിക്കലും എന്നെ ഒരു സെലിബ്രിറ്റിയായി കണക്കാക്കിയിട്ടില്ല. ടെന്നീസ് കളിക്കുന്ന സാധാരണ കളിക്കാരിയാണ് ഞാന്‍. നിരവധിപേര്‍ എന്റെ മത്സരം കാണാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതം മാറിയെന്നത് ശരിയാണ്. പക്ഷേ ഇത് എന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല'' ഗൗഫ് പറഞ്ഞു.

2017ല്‍ ഏറ്റവും പ്രായം കുറഞ്ഞ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിസ്റ്റായാണ് ഗൗഫ് ടെന്നീസ് ലോകത്തേക്ക് പ്രവേശിക്കുന്നത്. അന്ന് ഗൗഫിന്റെ പ്രായം 13 വയസ്. 2019-ലെ ലിന്‍സ് ഓപ്പണില്‍ ഗൗഫ് തന്റെ കന്നി ഡബ്ലുടിഎ കിരീടവും നേടി. ഇപ്പോള്‍ ആര്‍തര്‍ ആര്‍ഷെ സ്റ്റേഡിയത്തിലെ ഗൗഫിന്റെ പ്രകടനം സിംഗിള്‍സിലെ ഡബ്ലുടിഎ റാങ്കില്‍ മൂന്നാം സ്ഥാനക്കാരിയായി ഗൗഫിനെ മാറ്റിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in