കിരീടമില്ലാതെ സാനിയയുടെ പടിയിറക്കം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തിന് പരാജയം

കിരീടമില്ലാതെ സാനിയയുടെ പടിയിറക്കം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തിന് പരാജയം

ബ്രസീലിന്റെ ലൂയ്‌സ സ്‌റ്റെഫാനി-ററാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-7, 2-6 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് പരാജയം. റോഡ് ലാവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്റെ ലൂയ്‌സ സ്‌റ്റെഫാനി-റാറാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-7, 2-6 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി. സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായിരുന്നു ആയിരുന്നു ഇത്. അടുത്തമാസം നടക്കുന്ന ദൂബൈ ഓപ്പണോടെ സാനിയ കളിക്കളത്തില്‍ നിന്ന് വിടപറയും.

''ഞാന്‍ തുടങ്ങിയത് മെല്‍ബണിലാണ്. എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും നല്ല മറ്റൊരു വേദിയക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല'' വിടവാങ്ങല്‍ പ്രസംഗത്തില്‍ തൊണ്ട ഇടറിക്കൊണ്ടാണ് സാനിയ പറഞ്ഞു നിര്‍ത്തിയത്. തുടക്കത്തില്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബ്രസീലിയന്‍ സഖ്യത്തിന്റെ കുതിപ്പിന് മുന്‍പില്‍ ഇന്ത്യന്‍ ടീം മങ്ങിപ്പോയി. തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്‌റ്റെഫാനി-മാറ്റോസ് സഖ്യം കിരീടം അവരില്‍ നിന്നും തട്ടിയെടുത്തു.

സെമിയിൽ മൂന്നാം സീഡ് അമേരിക്കയുടെ ഡെസിറേ ക്രാവ്സിക്ക് ബ്രിട്ടന്റെ നീൽ സ്കപ്സ്കി സഖ്യത്തെയാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in