സിറ്റി ദ ബെസ്റ്റ്; ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

സിറ്റി ദ ബെസ്റ്റ്; ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

68 -ാം മിനുറ്റിലെ റോഡ്രിഗോയുടെ നിര്‍ണായക ഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമായത്

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, എഫ്‌ എ കപ്പ് എന്നിവയക്ക് ശേഷം ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടവും മാഞ്ചര്‍ സിറ്റിക്ക്. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മാഞ്ചര്‍ സിറ്റിയുടെ ജയം.

26 -ാം മിനുറ്റില്‍ സിറ്റിക്ക് ആദ്യ ഗോളിന് അവസരം ലഭിച്ചെങ്കിലും ഇന്റര്‍ മിലാന്റെ ഗോളി ഒനാന വിദഗ്ധമായി ഇത് തടഞ്ഞു

ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ച വെച്ചെങ്കിലും 68 -ാം മിനുറ്റിലെ റോഡ്രിഗോയുടെ നിര്‍ണായക ഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമായത്. 26 -ാം മിനുറ്റില്‍ സിറ്റിക്ക് ആദ്യ ഗോളിന് അവസരം ലഭിച്ചെങ്കിലും ഇന്റര്‍ മിലാന്റെ ഗോളി ഒനാന വിദഗ്ധമായി ഇത് തടഞ്ഞു. 58-ാം മിനിറ്റില്‍ ഇന്ററിന്റെ ലൗറ്റരോ മാര്‍ട്ടിനസിന് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായിരുന്നില്ല.

രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയതോടെ സിറ്റി ജയം കാണുകയായിരുന്നു

പലതവണ മറുപടി ഗോളിനായി ഇന്റര്‍മിലാണ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. റോഡ്രിഗോയുടെ ഗോളിന് പിന്നാലെ ഇന്ററിന്‌ മികച്ച അവസരം ലഭിച്ചിരുന്നു. ഡിമാർക്കോയുടെ ഹെഡർ ക്രോസ്‌ ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഡിമാർകോയുടെ അടി സഹതാരം റൊമേലു ലുക്കാക്കുവിന്റെ കാലിൽതട്ടി മടങ്ങി. കളിയുടെ അവസാന നിമിഷം ലുക്കാക്കുവിന്റെ ഹെഡർ സിറ്റി ഗോൾ കീപ്പർ എഡേഴ്‌സന്റെ കാലിൽത്തട്ടിത്തെറിച്ചു. 35-ാം മിനുറ്റില്‍ കെവിന്‍ ഡിബ്രുയ്‌ന് പരുക്കേറ്റത് സിറ്റിക്ക് തിരിച്ചടിയായി. ഫില്‍ ഫോഡനെയാണ് സിറ്റി പകരം ഇറക്കിയത്. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിസിറ്റി കിരീടം ഉറപ്പിക്കുകയായിരുന്നു. ഈ നേട്ടത്തോടെ സീസണിലെ മൂന്നാം കിരീടമെന്ന സ്വപ്‌ന നേട്ടത്തിലെത്തിയിരിക്കുകയാണ് പെപ് ഗാര്‍ഡിയോളയുടെ സംഘം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in