'18 എനിക്ക് ഒരു സാധാരണ സംഖ്യയായിരുന്നു, ഇനി അടര്‍ത്തിമാറ്റാന്‍ കഴിയില്ല'; ജെഴ്‌സിയെ കുറിച്ച് കൊഹ്‌ലി

'18 എനിക്ക് ഒരു സാധാരണ സംഖ്യയായിരുന്നു, ഇനി അടര്‍ത്തിമാറ്റാന്‍ കഴിയില്ല'; ജെഴ്‌സിയെ കുറിച്ച് കൊഹ്‌ലി

ഒരു നമ്പര്‍ മാത്രമായി തുടങ്ങി തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായി മാറുകയായിരുന്നു ആ പതിനെട്ടാം നമ്പര്‍ ജെഴ്സിയെന്നാണ് വിരാട് പറയുന്നത്

എക്കാലവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് ഇതിഹാസ കായിക താരങ്ങളുടെ ജഴ്സി നമ്പര്‍. അക്കൂട്ടത്തില്‍ ചര്‍ച്ചയാവുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും. കൊഹ്‌ലിയുടെ 18ാം നമ്പര്‍ ജെഴ്‌സിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. ആ നമ്പര്‍ തിരഞ്ഞെടുത്തതിന് പിന്നിലും.

ഒരു നമ്പര്‍ മാത്രമായി തുടങ്ങി തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായി മാറുകയായിരുന്നു ആ പതിനെട്ടാം നമ്പര്‍ ജെഴ്സിയെന്നാണ് വിരാട് പറയുന്നത്. ''യഥാര്‍ഥത്തില്‍ ഇന്ത്യ അണ്ടര്‍ 19 ജേഴ്‌സി ആദ്യമായി അണിഞ്ഞപ്പോള്‍ 18 എനിക്ക് കേവലം ജെഴ്‌സിയുടെ നമ്പര്‍ മാത്രമായിരുന്നു. പക്ഷെ അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു അക്കമായി പിന്നീട് മാറി. ഞാന്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് ഓഗസ്റ്റ് 18 നാണ്. എന്റെ അച്ഛന്‍ മരിച്ചത് 2006 ഡിസംബര്‍ 18. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ സംഭവിച്ചത് 18 എന്ന തിയതിയിലായിരുന്നു. എനിക്കാ നമ്പര്‍ ലഭിച്ചത് ഇതിനെല്ലാം മുന്‍പാണെങ്കിലും 18 എന്ന അക്കം പിന്നീട് എന്റെ ജീവിതത്തിന്റെ ഭാഗമായി വിരാട് പറഞ്ഞു.'' സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ആരാധകര്‍ തന്റെ 18ാം നമ്പര്‍ ജെഴ്‌സി അണിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും വിരാട് പറഞ്ഞു.

പ്രണയം ജീവിതത്തെ മാറ്റിമറിച്ചു; ജീവിതത്തിന് പ്രചോദനമായത് അനുഷ്കയെന്ന് വിരാട് കോഹ്ലി

''വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ആരാധകര്‍ എന്റെ പേരുള്ള 18ാം നമ്പര്‍ ജെഴ്‌സിഅണിഞ്ഞിരിക്കുമ്പോള്‍ എനിക്കത് അയാഥാര്‍ത്ഥ്യമായി തോന്നാറുണ്ട് കാരണം ചെറുപ്പത്തില്‍ എന്റെ സൂപ്പര്‍ ഹീറോകളുടെ ചിത്രമടങ്ങുന്ന ജെഴ്‌സി ധരിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഇത് ദൈവം തന്ന മികച്ച ഒരു അവസരമാണ് നമ്മള്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന്'' തോന്നും വിരാട് പറഞ്ഞു.

logo
The Fourth
www.thefourthnews.in