ആരെ ജോലിക്കെടുക്കണമെന്ന് ഇനി എ ഐ തീരുമാനിക്കും;  അഭിമുഖങ്ങളില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടുമോ?

ആരെ ജോലിക്കെടുക്കണമെന്ന് ഇനി എ ഐ തീരുമാനിക്കും; അഭിമുഖങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടുമോ?

43 ശതമാനം കമ്പനികളും അഭിമുഖം നടത്തേണ്ടുന്ന പ്രൊഫഷണലുകള്‍ക്ക് പകരം എ ഐയുടെ സഹായം തേടാൻ പദ്ധതിയിടുന്നതായാണ് സർവേഫലം
Updated on
1 min read

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ഉപയോഗം ജീവിതത്തില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. വ്യവസായങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വിവിധ ജോലികളിലുമായി ലോകമെമ്പാടും ആവശ്യമുള്ള സാങ്കേതികവിദ്യയായി മാറാന്‍ തയ്യാറെടുക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

മനുഷ്യര്‍ ചെയ്യേണ്ട നിര്‍ണായകമായ പല കാര്യങ്ങളും ഇപ്പോള്‍ തന്നെ എ ഐ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍, ഇനി അഭിമുഖത്തിലൂടെ ജോലിക്കാവശ്യമുള്ളവരെ തിരഞ്ഞെടുക്കാനും എ ഐയുടെ സഹായം തേടുന്ന കാലം വിദൂരമല്ലെന്നാണ് അടുത്തിടെ നടന്ന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിനാലോടെ 43 ശതമാനം കമ്പനികളും അഭിമുഖം നടത്തേണ്ടുന്ന പ്രൊഫഷണലുകള്‍ക്ക് പകരം എഐ സംവിധാനം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആരെ ജോലിക്കെടുക്കണമെന്ന് ഇനി എ ഐ തീരുമാനിക്കും;  അഭിമുഖങ്ങളില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടുമോ?
വരനായി മനുഷ്യൻ വേണ്ട, എഐ ചാറ്റ്ബോട്ട് മതി; അമേരിക്കൻ യുവതിക്ക് അപൂർവ വിവാഹം

ആയിരത്തിലധികം ജീവനക്കാരുടെയിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 15 ശതമാനം ആളുകളും വരും വര്‍ഷങ്ങളില്‍ എ ഐ മാത്രം ആശ്രയിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുക എന്നാണ് അറിയിച്ചത്. സര്‍വേ പ്രകാരം മൂന്നില്‍ രണ്ട് പേരും എ ഐ നടത്തുന്ന അഭിമുഖങ്ങള്‍ കാര്യക്ഷമമായിരിക്കുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ ഇടപെടലില്ലാതെ ജോലിക്കാരെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് 15 ശതമാനം പേരും അറിയിച്ചത്. 50 ശതമാനം ആളുകളും, അഭിമുഖം നടത്താനായി മനുഷ്യർക്ക് പകരം എ ഐയുടെ സഹായം തേടുമെന്നാണ് തീരുമാനമെടുത്തത്. 18നും 64നും ഇടയിലുള്ള 2286 ഉദ്യോഗസ്ഥരില്‍ റെസ്യൂം ബില്‍ഡേഴ്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

43 ശതമാനത്തില്‍ ഭൂരിഭാഗം പേരും എഐ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമെന്നും എന്നാല്‍ അന്തിമ തീരുമാനത്തിനായി മനുഷ്യരുടെ സഹായം തേടുമെന്നും അറിയിച്ചു

അതേസമയം 32 ശതമാനം പേരും അഭിമുഖം നടത്തുന്നതിനായി എഐ ചുമതലപ്പെടുത്തില്ലെന്നും അറിയിച്ചു. ആളുകളുമായുള്ള സമ്പര്‍ക്കക്കുറവ്, ചെലവ്, ചില അപകടസാധ്യതകൾ, ശരിയായി വിലയിരുത്താന്‍ സാധിക്കാത്തത് എന്നിവയാണ് എഐ വേണ്ടെന്ന് തീരുമാനിച്ച കമ്പനികള്‍ നിരത്തുന്ന വാദങ്ങൾ. 2024 ല്‍ അഭിമുഖത്തിനായി എ ഐ ഉപയോഗിക്കുമെന്ന് പറഞ്ഞ 43 ശതമാനത്തില്‍ ഭൂരിഭാഗം പേരും എഐ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമെന്നും എന്നാല്‍ അന്തിമ തീരുമാനത്തിനായി മനുഷ്യരുടെ സഹായം തേടുമെന്നുമാണ് നിലപാടെടുത്തത്.

14 ശതമാനം പേരും എഐയുടെ സേവനത്തെ അഭിമുഖത്തിന്റെ അവസാന പ്രക്രിയയില്‍ ഉപയോഗിക്കുമെന്നാണ് അറിയിച്ചത്

നിയമനപ്രക്രിയയില്‍ എവിടെയാണ് എഐയുടെ സേവനം ഉപയോഗപ്പെടുത്തുക എന്ന ചോദ്യവും സര്‍വേക്കിടയില്‍ ചോദിച്ചു. 65 ശതമാനം പേരും എഐയെ ഒരു സ്‌ക്രീനിങ് ടൂള്‍ ആയി ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കിയത്. 14 ശതമാനം പേരും എഐയുടെ സേവനത്തെ അഭിമുഖത്തിന്റെ അവസാന പ്രക്രിയയില്‍ ഉപയോഗിക്കുമെന്നാണ് അറിയിച്ചത്.

അഭിമുഖത്തിനായി പൂര്‍ണമായും എഐ ആശ്രയിക്കുമെന്ന് 17 ശതമാനം പേരാണ് പറഞ്ഞത്. എങ്ങനെയാണ് എഐ മത്സരാര്‍ഥികളെ വിലയിരുത്തുക എന്ന ചോദ്യവും സര്‍വേയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 83 ശതമാനം പേരും തൊഴില്‍ യോഗ്യതകള്‍ നോക്കി വിലയിരുത്തുമെന്നാണ് പറഞ്ഞത്.

logo
The Fourth
www.thefourthnews.in