അഡോബ് ഫയർഫ്ലൈ ഇനി മലയാളത്തിലും

അഡോബ് ഫയർഫ്ലൈ ഇനി മലയാളത്തിലും

ഗുജറാത്തി, ഹിന്ദി, മലയാളം, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഇന്ത്യൻ ഭാഷകളിലാണ് അഡോബ് ഫയര്‍ഫ്ലൈ സേവനം ലഭ്യമാകുക

മലയാളമടക്കം നൂറിലധികം ഭാഷകളിൽ സേവനം ലഭ്യമാക്കി അഡോബിന്റെ ഐഐ അധിഷ്ഠിത സേവനമായ ഫയർഫ്ലൈ. ആഗോലതലത്തിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനാണ് കൂടുതൽ ഭാഷകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.

അഡോബ് ഫയർഫ്ലൈ ഇനി മലയാളത്തിലും
ചാറ്റ് ജിപിടിക്ക് ഗൂഗിളിൻ്റെ ചെക്ക്; ചാറ്റ് ബോട്ട് ബാര്‍ഡ്

ഇംഗ്ലീഷ് അറിയില്ലാത്തവര്‍ക്ക് സ്വന്തം ഭാഷയിൽ സേവനങ്ങൾ ലഭ്യമാകും എന്നതാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം. ഗുജറാത്തി, ഹിന്ദി, മലയാളം, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഇന്ത്യൻ ഭാഷകളിലാണ് അഡോബ് ഫയര്‍ഫ്ലൈ സേവനം ലഭ്യമാകുക. ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, സ്പാനീഷ്, പോര്‍ച്ചുഗീസ് തുടങ്ങിയ ഇന്ത്യൻ ഇതര ഭാഷകളിലും സേവനം ലഭ്യമാക്കും.

'ഇന്നത്തെ പ്രഖ്യാപനം കൂടുതല്‍ ആളുകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷകളില്‍ ഫയര്‍ഫ്ലൈ ലഭ്യമാക്കുന്നതിനെ കുറിച്ചാണ്. അതുവഴി അവരുടെ ഭാവനയെ ജീവനുള്ളതാക്കാനും വാണിജ്യ ആവശ്യങ്ങൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരവുമുള്ള ഫലം ലഭ്യമാക്കാനും സഹായിക്കും' അഡോബിന്റെ ഡിജിറ്റല്‍ മീഡിയ സിടിഒ എലി ഗ്രീന്‍ഫീല്‍ഡ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അഡോബ് ഫയർഫ്ലൈ ഇനി മലയാളത്തിലും
ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം: വനിതാഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ രേഖാമൂലം പരാതി

ഈ വര്‍ഷം മാര്‍ച്ചില്‍ അഡോബ് പുറത്തിറക്കിയ ഐഐ അധിഷ്ഠിത സേവനമാണ് ഫയര്‍ഫ്‌ലൈ. ഇതിലൂടെ ലളിതമായ ടെക്സ്റ്റ് ഡിസ്‌ക്രിപ്ഷനില്‍ നിന്ന് ചിത്രങ്ങളും ദൃശ്യങ്ങളും ത്രീഡി മോഡലുമെല്ലാം വികസിപ്പിക്കാവുന്ന ആപ്ലിക്കേഷനാണ് ഇത്.

logo
The Fourth
www.thefourthnews.in