2023ലെ ഏറ്റവും ശ്രദ്ധേയ പദം 'എ ഐ'; ഉപയോഗം നാലിരട്ടി വർധിച്ചുവെന്ന് കോളിൻസ് നിഘണ്ടു

2023ലെ ഏറ്റവും ശ്രദ്ധേയ പദം 'എ ഐ'; ഉപയോഗം നാലിരട്ടി വർധിച്ചുവെന്ന് കോളിൻസ് നിഘണ്ടു

നെപ്പോ ബേബി, ഗ്രീഡ്‌ഫ്ലേഷൻ, ഉലെസ്, ഡി ഇൻഫ്ലുൺസിങ്, ബാസ്‌ബോൾ തുടങ്ങിയ പദങ്ങളും ഈ വർഷത്തെ ശ്രദ്ധേയമായ പദങ്ങളായി കോളിൻസിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നതിന്റെ ചുരുക്ക രൂപമായ 'എ ഐ'യെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ വാക്കായി ആയി തിരഞ്ഞെടുത്ത് കോളിൻസ് നിഘണ്ടു. ഈ വാക്കിന്റെ ഉപയോഗം കഴിഞ്ഞ ഒരു വർഷത്തിനിടെ നാലിരട്ടിയായി വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 'എ ഐ' എന്ന വാക്ക് കോളിൻസ് തിരഞ്ഞെടുത്തത്. 2023 ലെ സംഭാഷണങ്ങളുടെ ഒരു പ്രധാനഭാഗമായി എ ഐ മാറിയിട്ടുണ്ടെന്നും കോളിൻസ് വ്യക്തമാക്കി.

2023ലെ ഏറ്റവും ശ്രദ്ധേയ പദം 'എ ഐ'; ഉപയോഗം നാലിരട്ടി വർധിച്ചുവെന്ന് കോളിൻസ് നിഘണ്ടു
ലൊക്കേഷനും ഐപി അഡ്രസ്സും കണ്ടെത്താനാകില്ല; പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്

എ ഐ എന്നത് അതിവേഗം സർവ്വ വ്യാപിയും നമ്മുടെയെല്ലാം ജീവിതത്തിൽ ഉൾച്ചേർന്നതുമായ ഒന്നായി ആയി മാറിയിക്കുന്നു. അതിനാൽ ഈ വർഷം എ ഐ എന്ന പദം വലിയ ശ്രദ്ധ കേന്ദ്രമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു," കോളിൻസിന്റെ മാനേജിംഗ് ഡയറക്ടർ അലക്സ് ബീക്രോഫ്റ്റ് വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകൾ, പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയിൽ നിന്നുള്ള രേഖാമൂലമുള്ള 20 ബില്യണിലധികം വാക്കുകൾ ഉൾക്കൊള്ളുന്ന കോളിൻസ് കോർപ്പസ് എന്ന ഡാറ്റാബേസ് തങ്ങളുടെ പദനിർമ്മാതാക്കൾ വിശകലനം ചെയ്തതായി കോളിൻസ് പറഞ്ഞു. റേഡിയോ, ടിവി, ദൈനംദിന സംഭാഷണങ്ങൾ എന്നിവയിൽ നിന്നുള്ള സംഭാഷണ സാമഗ്രികളും ഇത് ഉൾക്കൊള്ളുന്നു. ഓരോ മാസവും പുതിയ ഡാറ്റ കോർപ്പസിലേക്ക് നൽകപ്പെടുന്നുണ്ട്.

2023ലെ ഏറ്റവും ശ്രദ്ധേയ പദം 'എ ഐ'; ഉപയോഗം നാലിരട്ടി വർധിച്ചുവെന്ന് കോളിൻസ് നിഘണ്ടു
ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, കാര്യമിതാണ്

നെപ്പോ ബേബി, ഗ്രീഡ്‌ഫ്ലേഷൻ, ഉലെസ്, ഡി ഇൻഫ്ലുൺസിങ്, ബാസ്‌ബോൾ തുടങ്ങിയ പദങ്ങളും ഈ വർഷത്തെ ശ്രദ്ധേയമായ പദങ്ങളായി കോളിൻസിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടേതിന് സമാനമായ എന്റർടൈൻമെന്റ് മേഖലയിൽ വിജയിച്ച സെലിബ്രിറ്റികളുടെ കുട്ടികളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് നെപ്പോ ബേബി.

ജീവിതച്ചെലവ് പ്രതിസന്ധിയിൽ ലാഭമുണ്ടാക്കുന്ന കമ്പനികൾ എന്നർത്ഥം വരുന്നതാണ് ഗ്രീഡ്‌ഫ്ലേഷൻ. ലണ്ടനിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന കാറുകളുടെ ഡ്രൈവർമാർക്ക് പിഴ ചുമത്തുന്ന അൾട്രാ ലോ എമിഷൻ സോണാണ് ഉലെസ്.

2023ലെ ഏറ്റവും ശ്രദ്ധേയ പദം 'എ ഐ'; ഉപയോഗം നാലിരട്ടി വർധിച്ചുവെന്ന് കോളിൻസ് നിഘണ്ടു
ഒടിപി പോലും നൽകേണ്ട, പണം തട്ടുന്നത് വ്യാപകം; എന്താണ് സിം കൈമാറ്റ തട്ടിപ്പ്? രക്ഷപ്പെടാനുള്ള മാർഗങ്ങളിതാ

ചില വാണിജ്യ ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ഫോളോവെഴ്സിന് മുന്നറിയിപ്പ് നൽകുക എന്നർത്ഥം വരുന്ന ഡി ഇൻഫ്ലുവെൻസിങ് പോലുള്ള സോഷ്യൽ മീഡിയ പദങ്ങളും കോളിൻസിന്റെ പട്ടികയിൽ ഉണ്ടായിരുന്നു. ഈ വേനൽക്കാലത്ത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിൽ ബാസ്‌ബോൾ എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റ് ശൈലിയെക്കുറിച്ച് ഒരുപാട് പേർ ചര്ച്ചകള് നടത്തിയതായി കോളിൻസ് അഭിപ്രായപ്പെടുന്നു.

അസ്ഥിരതയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു നീണ്ട കാലഘട്ടം എന്ന് നിർവചിച്ചിരിക്കുന്ന പെർമാക്രൈസിസ് എന്ന പദമാണ് 2022 ലെ കോളിൻസ് വേർഡ് ഓഫ് ദി ഇയർ ആയത്.

logo
The Fourth
www.thefourthnews.in