ആള്‍ട്ട്മാന് പകരം ആന്ത്രോപിക് സിഇഒ ഓപ്പണ്‍എഐയിലേക്ക്?

ആള്‍ട്ട്മാന് പകരം ആന്ത്രോപിക് സിഇഒ ഓപ്പണ്‍എഐയിലേക്ക്?

സിഇഒ സാം ആള്‍ട്ട്മാന്റെ അപ്രതീക്ഷിത രാജിയില്‍ ഓപ്പണ്‍എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം നടന്നിരുന്നു

സാം ആള്‍ട്ട്മാന്റെ പകരക്കാരനായി എഐ സ്റ്റാർട്ട്അപ്പ് കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒയെ നിയമിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്ത്രോപിക്കിനേയും ഓപ്പണ്‍എഐയേയും ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി ഇത് നിഷേധിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ദി ഇന്‍ഫർമേഷനാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ഡാരിയോ അമോഡിയെ സിഇഒയായി നിയമിക്കുമെന്ന വാർത്തകള്‍ ഓപ്പണ്‍എഐയും തള്ളിയിട്ടുണ്ട്. ബോർഡ് അംഗമായ ആദം ഡി ആഞ്ചലോ റിപ്പോർട്ടുകളോട് പ്രതികരിക്കാനും തയാറായില്ല. ഞായറാഴ്ച മുന്‍ ട്വിച്ച് സിഇഒ എമ്മെറ്റ് ഷിയറിന് ഇടക്കാല സിഇഒ സ്ഥാനം ഒപ്പണ്‍ എഐ വാഗ്ദാനം ചെയ്യുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു.

ആള്‍ട്ട്മാന് പകരം ആന്ത്രോപിക് സിഇഒ ഓപ്പണ്‍എഐയിലേക്ക്?
'ആള്‍ട്ട്മാനെ തിരിച്ചെടുക്കണം'; ഓപ്പണ്‍എഐയില്‍ പ്രതിഷേധം, കമ്പനി വിടുമെന്ന് 500 ജീവനക്കാർ

അതേസമയം, സിഇഒ സാം ആള്‍ട്ട്മാന്റെ അപ്രതീക്ഷിത രാജിയില്‍ ഓപ്പണ്‍എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം നടന്നിരുന്നു. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോർഡ് രാജിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാർ കത്തില്‍ ഒപ്പുവച്ചു.

നിങ്ങള്‍ സാം ആള്‍ട്ട്മാനെയും ഗ്രെഗ് ബ്രോക്ക്‌മാനെയും പുറത്താക്കിയ വിധത്തിലൂടെ ബോർഡ് കമ്പനിയുടെ ദൗത്യത്തെ ദുർബലപ്പെടുത്തിയതായി ജീവനക്കാരുടെ കത്തില്‍ ആരോപണമുണ്ട്. ഓപ്പണ്‍എഐയുടെ മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യത ബോർഡിനില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ആള്‍ട്ട്മാന്റെയും ബ്രോക്ക്‌മാന്റെയും മൈക്രോസോഫ്റ്റ് പ്രവേശനത്തിന് പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം.

മൈക്രോസോഫ്റ്റിന്റെ പുതിയ എഐ ഡിവിഷന്റെ ഭാഗമാകുമെന്നും ജീവനക്കാർ കത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ എഐ ഡിവിഷന്‍ ആള്‍ട്ട്മാന്റെ കീഴിലാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in