ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് ഓഫർ പെരുമഴ; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിന് ഇന്ന് തുടക്കം

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് ഓഫർ പെരുമഴ; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിന് ഇന്ന് തുടക്കം

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കടക്കം നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്

ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് ആരംഭിക്കും. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് നിലവില്‍ ഓഫര്‍ ആരംഭിച്ച് കഴിഞ്ഞു. ആപ്പിള്‍ ഫോണ്‍ അടക്കം സ്മാർട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിങ്ങനെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവാണ് സമ്മര്‍ സെയിലില്‍ ഉണ്ടാവുക. അതോടൊപ്പം ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സും ഇന്ന് ഉച്ചയോടെ ആരംഭിക്കും.

70,000 വിലയുളള ഐഫോണ്‍ 14(128 ) 66,900 രൂപയ്ക്ക് ഓഫര്‍ വിലയില്‍ ലഭിക്കും. ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണെങ്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് വീണ്ടും ലഭിക്കുന്നു. ഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്യുന്നതിലൂടെ 19,950 രൂപയും ലഭിക്കുന്നതാണ്.

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് ഓഫർ പെരുമഴ; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിന് ഇന്ന് തുടക്കം
18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗം

89,900 രൂപ വിലയുളള ഐഫോണ്‍ 14 പ്ലസ് 75,900 രൂപയ്ക്ക് ഓഫര്‍ പ്രൈസിലൂടെ ലഭിക്കും. ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണെങ്കില്‍ 1000 രൂപ വീണ്ടും കിഴിവ് ലഭിക്കുന്നതാണ്. വണ്‍ പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 18,499 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമേ റിയല്‍മി, റെഡ്മി, ടെക്‌നോ ബ്രാന്‍ഡ് എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. ഒരു രൂപ നല്‍കി പ്രോഡക്ട് പ്രീ ബുക്കിങ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് പ്രോഡക്ടിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുന്നു. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് നിരവധി പ്രത്യേക ഓഫറുകളും ലഭ്യമാണ്.

logo
The Fourth
www.thefourthnews.in