സാറ്റലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ; ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി

സാറ്റലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ; ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി

ചില ഗൂഗിൾ പിക്സെൽ ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ സോഫ്റ്റ്‌വെയർ ലഭിക്കുകയുള്ളു

ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി. ചില ഗൂഗിൾ പിക്സെൽ ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ സോഫ്റ്റ്‌വെയർ ലഭിക്കുകയുള്ളു. ഔദ്യോഗികമായി ആൻഡ്രോയ്ഡ് 15 പുറത്തിറക്കുന്നതിനു മുന്നോടിയായി പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാനുള്ള അവസരമായാണ് ഇപ്പോൾ ബീറ്റ വേർഷൻ ഇറക്കിയിരിക്കുന്നത്. നേരത്തെ ഗൂഗിൾ രണ്ടു തവണ ഡെവലപ്പർ പ്രിവ്യു നൽകിയിരുന്നു. അതിലാണ് പുതിയ ആൻഡ്രോയ്ഡ് വേർഷനിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത് എന്ന വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷന്റെ പ്രത്യേകതകൾ നോക്കാം.

സാറ്റലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ; ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി
വിവരങ്ങള്‍ ചോർത്താന്‍ റഷ്യയുടെ 'മിഡ്നൈറ്റ് ബ്ലിസാഡ്'; മൈക്രൊസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

സാറ്റലൈറ്റ് കണക്ടിവിറ്റി

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷനിൽ വരാൻ പോകുന്ന പ്രധാന ഫീച്ചർ സാറ്റലൈറ്റ് കണക്ടിവിറ്റിയാണ്. സാറ്റലൈറ്റുമായി കണക്ട് ചെയ്തു കഴിഞ്ഞത് മൊബൈലിൽ ആപ്പുകൾ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെ കുറിച്ച് വിശദമായിതന്നെ രണ്ടാമത് പുറത്തിറക്കിയ ഡെവലപ്പർ പ്രീവ്യൂയിൽ പറയുന്നുണ്ട്.

എസ്എംഎസ്, എംഎംഎസ് എന്നീ മെസ്സേജിങ് ആപ്പുകൾ മൊബൈൽ നെറ്റ്‌വർക്കോ വൈഫൈയോ ഇല്ലാതെ സാറ്റലൈറ്റിൽ പ്രവർത്തിക്കും. സാറ്റലൈറ്റ് വഴി എമർജൻസി സർവീസുകൾ മാത്രമല്ല ലഭ്യമാവുക എന്നും ആൻഡ്രോയ്ഡ് വ്യക്തമാക്കുന്നുണ്ട്. സാറ്റലൈറ്റ് വഴി പരസ്പരം മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കും.

നിരീക്ഷിച്ചതിനു ശേഷം മാത്രം കണക്ട് ചെയ്യാം

ബ്ലൂടൂത് ഉൾപ്പെടെയുള്ള നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ വഴി മറ്റു ഡിവൈസുകളുമായി ബന്ധപ്പെടുമ്പോൾ ആൻഡ്രോയ്ഡ് 15ൽ നമുക്ക് ഒബ്സർവർ മോഡിലേക്ക് മാറ്റാൻ സാധിക്കും. അതായത്, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ കണക്ട് ആയി കഴിഞ്ഞാലും പ്രതികരിക്കാതിരിക്കുന്ന രീതിയിൽ ഡിവൈസിനെ നിലനിർത്താനാകും. ഈ കണക്ഷൻ സുരക്ഷിതമാണോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഒബ്സർവർ മോഡിൽ ആൻഡ്രോയ്ഡ് ഡിവൈസുകൾ മറ്റു കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളോട് പ്രതികരിക്കുകയുള്ളു.

ഉപയോക്താവറിയാതെ സ്ക്രീൻ റെക്കോർഡിങ് സാധ്യമല്ല

ഗൂഗിൾ അവതരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രൈവസി ഫീച്ചറാണ് സ്ക്രീൻറെക്കോർഡിങ് നടക്കുന്നുണ്ടോ എന്ന് കണ്ടെത്തൽ. നമ്മൾ വ്യത്യസ്ത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചുകൊണ്ടിരിക്കെ നമ്മുടെസ്ക്രീൻ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാൻ പുതിയ ആൻഡ്രോയ്ഡിൽ സാധിക്കും. സ്വകാര്യ വിവരങ്ങളുൾപ്പെടെ ചോരാൻ സാധ്യതയുള്ള ഇത്തരം സാഹചര്യത്തിൽ നമുക്ക് ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ സംവിധാനം വലിയ തോതിൽ ഗുണം ചെയ്യും.

കവർ സ്ക്രീൻ സപ്പോർട്ട്

ഫ്ലിപ്പ് സ്റ്റൈൽ ആയ ഫോൾഡബിൾ ഫോണുകളുടെ ഉപയോഗവും സുഗമമാക്കുന്ന തരത്തിലാണ് പുതിയ ആൻഡ്രോയ്ഡ് വേർഷൻ രൂപകൽപന ചെയ്തത്. ഫോൾഡബിൾ ഫോണുകളുടെ കവർ സ്ക്രീൻ ചെറുതായതിനാൽ ആപ്പുകളുടെ വിവരങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താൻ നിലവിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ പുതിയ ആൻഡ്രോയ്ഡ് വേർഷൻ വരുന്നത് കവർ സ്‌ക്രീനിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ്.

കാമറ

കാമറയിൽ ഇൻ-ആപ്പ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ആൻഡ്രോയ്ഡ് 15. ലോ ലൈറ്റിൽ കാമറ ഉപയോഗിക്കുമ്പോൾ ബ്രൈറ്റ്നസ് നിയന്ത്രിക്കാൻ ആപ്പിൽ സാധിക്കും. മറ്റൊരു ആകർഷകമായ മാറ്റം ക്യാമറയുടെ ഫ്ലാഷ് ആപ്പിൽ നിയന്ത്രിക്കാൻ സാധിക്കും എന്നതാണ്. ടോർച്ചായി ഉപയോഗിക്കുമ്പോഴും ഫ്ലാഷ് ലൈറ്റായി ഉപയോഗിക്കുമ്പോഴും രണ്ടു രീതിയിൽ ലൈറ്റിനെ നിയന്ത്രിക്കാൻ ആപ്പുവഴി തന്നെ സാധിക്കും.

സാറ്റലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ; ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി
ഇനിയെല്ലാം എളുപ്പം; മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പെർഫോമൻസ്

കൂടുതൽ പെർഫോമൻസ് ആവശ്യമുള്ള ഗെയിമിങ് പോലുള്ള സമയങ്ങളിൽ ഫോണിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ പുതിയ പവർ എഫിഷ്യൻസി മോഡ് അവതരിപ്പിക്കുകയാണ് ആൻഡ്രോയ്ഡ്. ഇത് ഫോണിന്റ പ്രവർത്തനം മനസിലാക്കി പവർ സേവിങ് മോഡിൽ പ്രവർത്തിക്കേണ്ട സന്ദർഭങ്ങൾ മനസിലാക്കി പ്രവർത്തിക്കും. കൂടുതൽ സുഗമമായ പ്രവർത്തനത്തിനും, വർക്ക് ലോഡ് മാനേജ്മെന്റിനും ഇത് സഹായകമാവുമെന്നാണ് കരുതുന്നത്. ഈ സംവിധാനത്തിലൂടെ ഫോൺ ചൂടാകുന്ന സാഹചര്യം ഡിവൈസ് തന്നെ മനസിലാക്കി അത് നിയന്ത്രിക്കുകയും ഫോണിന്റെ പെർഫോമൻസിനെ ബാധിക്കുമോ എന്ന് നോക്കി പരിഹരിക്കാനും ഈ സംവിധാനത്തിൽ സാധിക്കും.

logo
The Fourth
www.thefourthnews.in