ഡൽഹിയിലെ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറിന്റെ ഡിസൈൻ
ഡൽഹിയിലെ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറിന്റെ ഡിസൈൻ

ഇന്ത്യയില്‍ ആപ്പിൾ എത്തിയിട്ട് 25 വർഷം: മുംബൈയിലും ഡൽഹിയിലും പുതിയ സ്റ്റോറുകൾ, പത്ത് ലക്ഷം തൊഴിലവസരങ്ങൾ

ഈ ആഴ്ച മുംബൈയിലും ഡൽഹിയിലും രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഔദ്യോഗികമായി തുറക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമൻ

ഉത്പാദന, റീട്ടെയിൽ സാന്നിധ്യം വർധിപ്പിച്ചുകൊണ്ട് Apple Inc ഇന്ത്യയിൽ 25 വർഷം ആഘോഷിക്കുമ്പോൾ, രാജ്യത്ത് ഒരു ദശലക്ഷം ഡെവലപ്പർ ജോലികൾ സൃഷ്ടിച്ചതായി കമ്പനി. രാജ്യത്തെ ഡെവലപ്പർമാർക്കുള്ള ആപ്പ് സ്റ്റോർ പേഔട്ടുകൾ 2018 മുതൽ മൂന്നിരട്ടിയലധികം വർധിച്ചതായും ആപ്പിൾ പറഞ്ഞു. അതിനിടെ, ഈ ആഴ്ച മുംബൈയിലും ഡൽഹിയിലും രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഔദ്യോഗികമായി തുറക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമൻ.

ഡൽഹിയിലെ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറിന്റെ ഡിസൈൻ
കൂട്ടപിരിച്ചുവിടല്‍ കാലത്ത് ആപ്പിള്‍ സേഫായതെങ്ങനെ?

ലോകമെമ്പാടുമുള്ള ആളുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. ''ഇന്ത്യയ്ക്ക് വളരെ മനോഹരമായ സംസ്‌കാരവും അവിശ്വസനീയമായ ഊർജവുമുണ്ട്. ആപ്പിളിന്റെ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിൽ ആവേശഭരിതരാണ്. ഉപഭോക്താക്കളെ പിന്തുണയ്ക്കുക, പ്രാദേശികമായി നിക്ഷേപം നടത്തുക, പുതുമയാർന്ന സേവനങ്ങളിലൂടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം''- ടിം കുക്ക് പറഞ്ഞു.

ടിം കുക്ക്
ടിം കുക്ക്

2017 ലാണ് കമ്പനി ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ തുടങ്ങിയത്. അതിനുശേഷം, ഐഫോൺ മോഡലുകൾ അസംബിൾ ചെയ്യുന്നതിനും ഫോൺ ഘടകങ്ങൾ നിർമിക്കുന്നതിനുമായി കമ്പനി മറ്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2017ൽ ആപ്പിൾ ബെംഗളൂരുവിൽ ഐഒഎസ് ആപ്പ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ആക്സിലറേറ്റർ സ്ഥാപിച്ചു. ഡെവലപ്പർമാരെ അവരുടെ ആപ്പുകളെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതാണിത്. ആക്‌സിലറേറ്റർ ഇതുവരെ 15,000-ലധികം ഡെവലപ്പർമാർക്കായി സെഷനുകൾ ഹോസ്റ്റുചെയ്‌തിട്ടുണ്ട്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മുംബൈയിലും ഡൽഹിയിലും ആപ്പിൾ പുതിയ സ്റ്റോറുകൾ തുറക്കുകയാണ്. കൂടാതെ ഇന്ത്യയിലെ നിർമാണ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. 2022-ൽ ആരംഭിച്ച, ആപ്പിളിന്റെ അഞ്ച് കോടി ഡോളറിന്റെ സപ്ലയർ എംപ്ലോയി ഡെവലപ്മെന്റ് ഫണ്ട്, പുതിയ നൈപുണ്യ വികസനം, തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച അവബോധം, മറ്റ് പഠന അവസരങ്ങൾ എന്നിവയെക്കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കുന്നു.

ഡൽഹിയിലെ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറിന്റെ ഡിസൈൻ
ഓഹരി ഉടമകളുടെ വിമർശനം; സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ആപ്പിള്‍ മേധാവി ടിം കുക്ക്

ഇന്ത്യൻ ആപ്പ് ഡെവലപ്പർമാരുമായുള്ള ഇടപഴകൽ വർധിപ്പിക്കാൻ ആപ്പിൾ നന്നായി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് വിദഗ്ധർ പറഞ്ഞു. 2030-ഓടെ വിതരണ ശൃംഖലയ്ക്കും ഉത്പന്നങ്ങൾക്കും പൂർണമായും കാർബൺ ന്യൂട്രൽ ആകാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങൾക്കായി 100ശതമാനം ശുദ്ധമായ ഊർജ്ജം ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in