ടൈപ്പ് സി കേബിള്‍, 48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം; ആപ്പിൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി

ടൈപ്പ് സി കേബിള്‍, 48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം; ആപ്പിൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി

ഇന്ത്യയിൽ ഐഫോൺ 15 പ്രോ മോഡലിന് 1,34,900 രൂപ മുതലാണ് വില

ആപ്പിൾ പ്രേമികൾ ഏറെ നാളുകളായി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. ഉപഭോക്താക്കൾക്കായി നിരവധി പുതിയ സവിശേഷതകളുമായാണ് പുതിയ സീരീസ്‌ ആപ്പിൾ അവതരിപ്പിച്ചത്. ഈ വർഷവും കമ്പനി നാല് മോഡലുകൾ അവതരിപ്പിച്ചു. ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിങ്ങനെ നാലു മോഡലുകളിലായാണ് പുതിയ ഫോണുകള്‍ ലഭ്യമാകുക.

ടൈപ്പ് സി കേബിള്‍, 48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം; ആപ്പിൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി
''ഇതാണോ ഐ ഫോണ്‍ 15 പ്രോ'' ഭീമൻ ഐ ഫോൺ നിർമാണം; യൂട്യൂബ് കീഴടക്കി 25 കാരൻ

ഇന്ത്യയിൽ ഐഫോൺ 15ന് 128 ജിബി സ്റ്റോറേജ് മോഡലിന് 79,900 രൂപയാണ് വില. പ്ലസ് മോഡൽ 89,900 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 15 പ്രോ മോഡലിന് 1,34,900 രൂപ മുതലാണ് വില. പ്രോ മാക്‌സിന് 1,59,900 രൂപ വിലവരും.

പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായാണ് ഐഫോൺ 15 പ്രോ വിപണിയിൽ എത്തുക. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ടതും പുതിയതുമായ ഫീച്ചർ.

ടൈപ്പ് സി കേബിള്‍, 48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം; ആപ്പിൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി
കരാറിൽ ഒപ്പുവെച്ചിട്ടില്ല; ഇന്ത്യയിൽ വീണ്ടും ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫോക്സ്കോണ്‍

ഐഫോൺ 15 പ്രോ മാക്സിൽ 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറയുമാണുളളത്. സ്മാർട്ട് ഫോൺ വ്യവസായത്തിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാകും.ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ എന്നിവ നിർമിച്ചിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയും പ്ലസ് മോഡലിൽ 6.7 ഇഞ്ച് സ്‌ക്രീനുമാണ് ഫീച്ചർ. ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനുമാണുളളത്.

ഡൈനാമിക് ഐലൻഡ് അടക്കം പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകൾക്ക് സമാനമായ സ്റ്റാൻഡേർഡ് ഫീച്ചറുകളുമായാണ് വിപണി കീഴടക്കാനായി ആപ്പിൾ എത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in