വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന

വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന

ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ആപ്പിൾ വിഷൻ പ്രോയുടെ വില. ലോഞ്ചിന്റെ ആദ്യപടിയായി അമേരിക്കയിൽ മാത്രമായിരിക്കും ആപ്പിൾ വിഷൻ പ്രോ ലഭ്യമാകുക

ഈ വർഷം നടന്ന 'വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ' പ്രധാന ആകർഷണമായിരുന്നു ആപ്പിൾ അവതരിപ്പിച്ച 'ആപ്പിൾ വിഷൻ പ്രോ'. ജൂണിൽ അവതരിപ്പിച്ച ആപ്പിളിന്റെ പ്രീമിയം വിആർ ഹെഡ്സെറ്റ് അടുത്ത വർഷം ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്നാണ് വിദഗ്ധ വൃത്തങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോഞ്ചിന്റെ ആദ്യപടിയായി അമേരിക്കയിൽ മാത്രമായിരിക്കും ആപ്പിൾ വിഷൻ പ്രോ ലഭ്യമാകുക.

ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റീസിലെ അനലിസ്റ്റായ മിംഗ്-ചി കുവോയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ചൈനയിലായിരിക്കും ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റുകളുടെ നിർമാണം.

വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന
ചന്ദ്രയാന്‍ മുതല്‍ സെക്സ് ഓൺ ദ ബീച്ച് റെസിപി വരെ; 2023-ലെ ഇന്ത്യയുടെ സെർച്ച് ഹിസ്റ്ററി ഇങ്ങനെ
ആപ്പിൾ വിഷൻ പ്രൊ
ആപ്പിൾ വിഷൻ പ്രൊ

വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളുടെ വിപണിയിൽ മെറ്റ അടക്കമുള്ള ടെക് ഭീമന്മാരുടെ ഇടയിലേക്കാണ് ആപ്പിൾ വിറ്റ്ല് റിയാലിറ്റിയിൽ തങ്ങളുടെ നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ആപ്പിളിന്റെ വിആർ ഹെഡ്സെറ്റിന് ലഭിച്ചത്.

100 അടി വലിപ്പവും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും എല്ലാം ആസ്വദിക്കാൻ സജ്ജമാക്കിയിട്ടുള്ളതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വിആർ ഹെഡ്സെറ്റ്. സ്‌ക്രീനിന്റെ വലുപ്പം ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. കൂടാതെ, ഡുവൽ ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും വിഷൻ പ്രോയിലുണ്ട്. ലോകത്തെ ആദ്യത്തെ സ്‌പേഷ്യല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിഷൻ പ്രോയിലുള്ളതെന്നാണ് ആപ്പിളിന്റെ അവകാശ വാദം.

വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന
ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു

ഇതിനു പുറമെ, ഒട്ടനവധി പ്രതേകതകളും ഫീച്ചറുകളും വിഷൻ പ്രോയിൽ സജ്ജമാക്കിയിട്ടുണ്ട്. ഐസൈറ്റ്, ഹെഡ്‌സെറ്റിനു മാത്രമായി പുതിയ ആപ് സ്റ്റോർ, ത്രിമാന ക്യാമറ, പോർട്ടബിൾ ബാറ്ററി, കീബോഡും ട്രാക് പാഡുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം, വെര്‍ച്വൽ സ്‌ക്രീനിലൂടെ ഫെയ്‌സ്‌ടൈം വിഡിയോ കോൾ, ഒപ്ടിക് ഐഡി തുടങ്ങിയവയാണ് അതിൽ പ്രധാനം.

കണ്ടു ശീലിച്ച, ഉപയോഗിച്ച് പഴക്കമുള്ള വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അല്ല ആപ്പിൾ രൂപകൽപന ചെയ്തിട്ടുള്ളത്. വിഷൻ പ്രോ ഉപയോഗിക്കുന്നതിലൂടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി ഓഗ്മെന്റഡ് റിയാലിറ്റിയിൽ ദൃശ്യങ്ങള്‍ കാണാൻ സാധിക്കും. ഓരോ ഉപഭോക്താവിനും പുതിയൊരു ദൃശ്യാനുഭവമായിരിക്കും വിഷൻ പ്രോ സമ്മാനിക്കുന്നത്.

വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന
ഇന്ത്യക്കാർക്ക് പ്രിയം പ്രീമിയം സ്മാർട്ട്ഫോണുകളോട്; താരമായി സാംസങ് ഗ്യാലക്സി എസ് 23യും ഐഫോണും

'വിഷൻ പ്രോ'യിലൂടെ വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആപ്പിൾ. നിലവിലുള്ള എല്ലാ ടെക് ഉപകരണങ്ങൾക്കും ഭാവിയിൽ പകരമാകാനുള്ള സാങ്കേതിക വിദ്യയുടെ തുടക്കമാണ് ആപ്പിൾ വിഷൻ പ്രോയുടെ വരവിലൂടെ സാധിക്കുന്നതെന്നാണ് ടെക് ലോകത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഈ ഹെഡ്സെറ്റിന്റെ വില. ഇന്ത്യയിലെത്തുമ്പോൾ ഏകദേശം നാല് ലക്ഷം വരെ വില ആയേക്കാം.

logo
The Fourth
www.thefourthnews.in