'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും';  നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍

'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും'; നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍

ഓപ്പണ്‍ ഐ യുടെ സ്ഥാപകനായ ആള്‍ട്ട് മാനടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്.

സാങ്കേതിക വിദ്യാരംഗത്തെ നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവ് മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ വെല്ലുവിളിയായേക്കുമെന്ന് മുന്നറിയിപ്പ്. ഓപ്പണ്‍ ഐ യുടെ സ്ഥാപകനായ ആള്‍ട്ട് മാനടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്. മഹാമാരികളും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലെ ഉള്ളടക്കം.

'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും';  നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍
അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ നിര്‍മ്മിതബുദ്ധി നിയന്ത്രണം അനിവാര്യം: ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍

തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുക, തെറ്റായ വിരങ്ങള്‍ പ്രചരിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് വിദഗ്ദര്‍ നിലപാട് വ്യക്തമാക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ ഈ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഏകദേശം 400 പേര്‍ ഒപ്പുവച്ചിട്ടുണ്ട്.

എഐ സമൂഹത്തിന് വലിയ വിപത്താകുമെന്ന തിരിച്ചറിവാണ് ഒപ്പിട്ടവരുടെ എണ്ണം ചൂണ്ടിക്കാട്ടുന്നതെന്നായിരുന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഷീന്‍ ലേണിംഗ് പ്രൊഫസറും മൈന്‍ഡ് ഫൗണ്ടറിയുടെ സഹ സ്ഥാപകനുമായ മൈക്കല്‍ ഓസ്‌ബോണാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എഐയുടെ ഗോഡ്ഫാദര്‍മാരിലായ ജോഫ്രി ഹിന്റണ്‍ ഉള്‍പ്പെടെ നേരത്തെ നിര്‍മ്മിത ബുദ്ധിയുടെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് മനുഷ്യരാശി നേരിടുക കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ വലിയ ഭീഷണിയാണെന്നായിരുന്നു ജോഫ്രി ഹിന്റണ്‍ മുന്നോട്ട് വച്ചത്. എ ഐയിലേക്ക് നയിച്ച പരീക്ഷണങ്ങളുടെ പിതാവായ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടതിന് പിന്നാലെയായിരുന്നു ഇത്തരം ഒരു നിലപാട് എടുത്തത്. എ ഐ യുടെ കണ്ടു പിടുത്തം മനുഷ്യരാശിക്ക് സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി കൊണ്ടായിരുന്നു ഗൂഗിളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കം.

'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും';  നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍
'എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും'; നിര്‍മിത ബുദ്ധിയുടെ 'സ്രഷ്ടാവ്' ഡോ. ജെഫ്രി ഹിന്റന്‍

മനുഷ്യബുദ്ധി ഉപയോഗിച്ച് ചെയ്തിരുന്ന കാര്യങ്ങളുടെ തനിപ്പകര്‍പ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍വഹിക്കുക എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മുന്നോട്ടുവയ്ക്കുന്ന സാധ്യത. മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ് നിലവില്‍ എഐ സംവിധാനങ്ങളും സജ്ജീകരികരിക്കുന്നത്. യുക്തിപരമായ തീരുമാനമെടുക്കുന്നതിനും അതിന്റെ സാധുത ഉറപ്പാക്കുന്നതിനും മെഷീന്‍ ലേണിംഗ് ഉപയോഗപ്പെടുത്തുന്നു. ഇത് അവലോകനം ചെയ്തശേഷം മനുഷ്യബുദ്ധിക്ക് സമാനമായി ഉത്തരം നല്‍കുന്ന തരത്തിലാണ് നിര്‍മിത ബുദ്ധിയുടെ പ്രവര്‍ത്തനം.

logo
The Fourth
www.thefourthnews.in